20 ലക്ഷം സന്ദർശകർ; മസ്കത്ത് നൈറ്റ്സിൽ റെക്കോർഡ് ജനപങ്കാളിത്തം

Update: 2026-02-02 18:05 GMT
Editor : Thameem CP | By : Web Desk


മസ്കത്ത്: ഒമാന്റെ തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കിയ 'മസ്കത്ത് നൈറ്റ്സ്' 2026 സീസണ് റെക്കോർഡ് പങ്കാളിത്തത്തോടെ സമാപനം. ഒരു മാസം നീണ്ടുനിന്ന ആഘോഷങ്ങളിലേക്ക് സ്വദേശികളും പ്രവാസികളും വിദേശ വിനോദസഞ്ചാരികളുമടക്കം 20 ലക്ഷത്തിലധികം ആളുകളാണ് ഒഴുകിയെത്തിയത്. വിവിധ വേദികളിലായി ഒരുക്കിയ 168-ൽ പരം വൈവിധ്യമാർന്ന പരിപാടികളാണ് സന്ദർശകരുടെ മനം കവർന്നത്. ആഘോഷങ്ങളുടെ അവസാന ദിനങ്ങളിൽ എല്ലാ വേദികളിലും അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഖുറം പാർക്ക്, ആമിറാത്ത് പാർക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത്. ഇതിന് പുറമെ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, സൂർ അൽ ഹദീദ് തുടങ്ങിയ വേദികളും സജീവമായിരുന്നു.

Advertising
Advertising

വിനോദത്തിനൊപ്പം സാംസ്കാരിക വിനിമയത്തിനും സാമ്പത്തിക അവസരങ്ങൾക്കും മുൻഗണന നൽകിയ ഇത്തവണത്തെ ഫെസ്റ്റിവൽ വലിയ വിജയമാണെന്നാണ് മസ്കത്ത് മുൻസിപ്പാലിറ്റിയുടെ വിലയിരുത്തൽ. ഖുറം പാർക്കിലെ ഗ്ലോബൽ വില്ലേജും ആമിറാത്ത് പാർക്കിലെ പരമ്പരാഗത ഗ്രാമവുമായിരുന്നു പ്രധാന ആകർഷണങ്ങൾ. 500-ലധികം സ്വദേശികൾക്ക് മേളയിലൂടെ തൊഴിൽ നൽകാൻ സാധിച്ചുവെന്നത് വലിയ നേട്ടമായി മുൻസിപ്പാലിറ്റി ചൂണ്ടിക്കാട്ടുന്നു. സമാപന ദിനത്തിൽ അരങ്ങേറിയ സാഹസിക വിനോദങ്ങൾ, ഡ്രോൺ ഷോ, ലേസർ ഷോകൾ എന്നിവ കാണികളെ വിസ്മയിപ്പിച്ചു. ഒമാന്റെ പൈതൃകവും ആധുനികതയും സംയോജിപ്പിച്ചുള്ള മസ്കത്ത് നൈറ്റ്സിന്റെ ഈ പതിപ്പ് വരും വർഷങ്ങളിൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News