നജ്‌റാന്‍ പട്ടണം ലക്ഷ്യമാക്കി ഹൂത്തികള്‍ വിക്ഷേപിച്ച മിസൈല്‍ അറബ് സഖ്യ സേന തകര്‍ത്തു

ജനവാസ കേന്ദ്രം ലക്ഷ്യമാക്കി യമനിലെ സാദാ ഗവര്‍ണറേറ്റില്‍ നിന്നുമാണ് ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയത്.

Update: 2020-06-13 21:58 GMT
Advertising

സൗദിയിലെ നജ്‌റാന്‍ പട്ടണം ലക്ഷ്യമാക്കി ഹൂത്തികള്‍ വിക്ഷേപിച്ച മിസൈല്‍ അറബ് സഖ്യ സേന തകര്‍ത്തു. ജനവാസ കേന്ദ്രം ലക്ഷ്യമാക്കി യമനിലെ സാദാ ഗവര്‍ണറേറ്റില്‍ നിന്നുമാണ് ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് പ്രദേശത്തുകാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായും സേന വൃത്തങ്ങള്‍ പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമാക്കിയുള്ള ഹൂത്തികളുടെ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹകരണത്തോടെ നടപടി സ്വീകരിക്കുമെന്ന് അറബ് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

Tags:    

Similar News