മെട്രോ മെഡിക്കൽ ഗ്രൂപ് കുവൈത്തില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഫിലിപ്പൈന്‍സ് എംബസിയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്

Update: 2024-03-10 19:11 GMT
Editor : Shaheer | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുരസേവന കേന്ദ്രമായ മെട്രോ മെഡിക്കൽ ഗ്രൂപ് ഫിലിപ്പൈന്‍സ് എംബസിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൂപ്പർ മെട്രോ സാൽമിയയിൽ സംഘടിപ്പിച്ച ക്യാമ്പിൽ ഫിലിപ്പൈന്‍സ് എംബസിയിലൂടെ രജിസ്റ്റർ ചെയ്തു നിരവധി പേർ പങ്കെടുത്തു.

മെഡിക്കൽ ക്യാമ്പിന് ഫിലിപ്പൈന്‍സ് എംബസി വൈസ് കൗൺസൽ ആരോൺ എറിക് ലൊസാടോ, ലേബർ അറ്റാഷെ മാന്വൽ ഡിമാനോ, അസിസ്റ്റന്‍റ് ലേബർ അറ്റാഷെ കാതറിൻ എദുലാദുൽ, മെട്രോ മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജർ ഫൈസൽ ഹംസ, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ് എന്നിവർ നേതൃത്വം നൽകി.

പ്രശസ്ത ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്‍റെ ഫാമിലി ഹെൽത്ത്‌ ക്ലബ്‌ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. പ്രിവിലേജ് ഹെൽത്ത്‌ കാർഡ് ഉപയോഗിച്ച് മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും പ്രത്യേക കിഴിവുകൾ ലഭിക്കുമെന്ന് മെട്രോ മാനേജ്മെന്‍റ് അറിയിച്ചു.

Full View

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു സൗജന്യ ഗൈനക്കോളജി കൺസൾട്ടേഷനോടൊപ്പം, ഗൈനക്കോളജിക്കൽ അൾട്രാസൗണ്ട്, പാപ്സ്‌മിയർ ടെസ്റ്റ് തുടങ്ങിയ സേവനങ്ങൾക്കു പ്രത്യേക കിഴിവുകള്‍ നല്‍കിയിരുന്നു. മെട്രോ ജലീബ് ബ്രാഞ്ചില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച ഡോക്ടർ കൺസൽട്ടേഷൻ ഫീസ് ഉള്‍പ്പടെയുള്ള ഡിസ്‌കൗണ്ടുകള്‍ തുടരുന്നതായി മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ അറിയിച്ചു.

Summary: Metro Medical Group, a leading emergency service center in Kuwait, organized a free medical camp in collaboration with the Philippines Embassy.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News