വൈദ്യതിക്ഷാമം പരിഹരിക്കുവാന്‍ നടപടികളുമായി ജല-വൈദ്യതി മന്ത്രാലയം

Update: 2024-01-06 08:40 GMT
Advertising

കുവൈത്തില്‍ വൈദ്യതി ക്ഷാമം പരിഹരിക്കുവാന്‍ നടപടികളുമായി ജല-വൈദ്യതി മന്ത്രാലയം. തിരക്കേറിയ സമയങ്ങളിൽ വൈദ്യതി ഉപഭോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പള്ളികളിലും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും.

വേനൽ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി ഇവിടങ്ങളില്‍ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിലൂടെ ഉപഭോഗ നിരക്ക് കുറയ്ക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

നേരത്തെ വൈദ്യതി ലോഡ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി തിരക്കേറിയ സമയങ്ങളിൽ നിന്ന് ഫാക്ടറി പ്രവർത്തന സമയം മാറ്റി നിർണ്ണയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ഈ വര്‍ഷം കുവൈത്തില്‍ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന സൂചികയാണ് രേഖപ്പെടുത്തിയത്. നിലവിലെ വൈദ്യതി പ്രതിസന്ധി മറികടക്കാന്‍ ഗൾഫ് ഇന്റർകണക്ഷൻ ഉപയോഗിക്കുമെന്നും സൂചനകളുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News