Quantcast

ഒമാനിലെത്തിയ പ്രധാനമന്ത്രി ഇന്ന് മസ്‌കത്തിൽ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കും

ഒമാനിൽ ഏകദേശം 6,75,000 ഇന്ത്യക്കാരുണ്ടെന്ന് ഒമാനിലെ ഇന്ത്യൻ അംബാസിഡർ ജിവി ശ്രീനിവാസ്

MediaOne Logo

Web Desk

  • Updated:

    2025-12-18 10:04:46.0

Published:

18 Dec 2025 2:17 PM IST

ഒമാനിലെത്തിയ പ്രധാനമന്ത്രി ഇന്ന് മസ്‌കത്തിൽ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കും
X

മസ്കത്ത്: ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മസ്‌കത്തിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യും. ഒമാനിൽ ഏകദേശം 6,75,000 ഇന്ത്യക്കാരുണ്ടെന്ന് ഒമാനിലെ ഇന്ത്യൻ അംബാസിഡർ ജിവി ശ്രീനിവാസ് പറഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ പ്രവാസികൾ, നയതന്ത്രജ്ഞർ, ബിസിനസ് പ്രമുഖർ, സാംസ്കാരിക സംഘടനകൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും. മസ്‌കത്തിലെത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഒമാൻ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

പ്രതിരോധകാര്യങ്ങൾക്കായുള്ള ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ് അദ്ദേഹത്തെ സ്വീകരിച്ചു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഒമാനിൽ പ്രവർത്തനം ആരംഭിച്ചതിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന സമയം കൂടിയാണിത്. ചടങ്ങിൽ പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവദിക്കും. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിതമായതിന്റെ 70-ാം വാർഷിക സമയത്താണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം.

TAGS :

Next Story