ദുബൈയിൽ മലയാളി യുവതി വാഹനം ഇടിച്ച്​ മരിച്ചു

ദുബൈ സത്​വ അൽ ബിലയിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ ലാൻഡ്​ ക്രൂയിസർ ഇടിച്ചാണ്​ അപകടം

Update: 2022-06-25 11:48 GMT
Editor : rishad | By : Web Desk
Advertising

ദുബൈയിൽ മലയാളി യുവതി വാഹനം ഇടിച്ച്​ മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്​സലിന്‍റെ ഭാര്യ റംഷീനയാണ്​ (32) മരിച്ചത്​. ദുബൈ സത്​വ അൽ ബിലയിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ ലാൻഡ്​ ക്രൂയിസർ ഇടിച്ചാണ്​ അപകടം. സിഗ്​നൽ മറികടന്നുവന്ന വാഹനമാണ്​ അപകടമുണ്ടാക്കിയതെന്ന്​ ബന്ധുക്കൾ പറഞ്ഞു. മകൻ മുഹമ്മദ്​ യിസാൻ. പിതാവ്​: അബൂബക്കർ. മാതാവ്​: റംല. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News