ലോകത്തെ ആദ്യ ഇൻഡോർ ഫുട്ബാൾ പാര്‍ക്ക് ദുബൈയിൽ തുറന്നു

പോർച്ചുഗീസ് ഫുട്ബാൾ താരം റൂയ് കോസ്റ്റയുടെ ആശയമാണ് 'ഫൂട്‍ലാബ്'.

Update: 2021-06-11 19:28 GMT
Editor : Suhail | By : Web Desk
Advertising

ലോകത്തെ ആദ്യ ഇൻഡോർ ഫുട്ബാൾ വിനോദപാർക്ക് ദുബൈയിൽ തുറന്നു. 'ഫൂട്‍ലാബ്' എന്ന് പേരിട്ട വിനോദകേന്ദ്രത്തിന്റെ ഉദ്ഘാടനം പോർച്ചുഗീസ് ഫുട്ബാൾ താരം റൂയ് കോസ്റ്റ നിർവഹിച്ചു.

ഫുട്ബാൾ കളി മാത്രമല്ല കാൽപന്ത് ഉപയോഗിച്ചുള്ള പലതരം വിനോദങ്ങൾക്ക് അവസരമൊരുക്കുന്ന ലോകത്തെ ആദ്യ ഇൻഡോർ കേന്ദ്രമാണ് ഫൂട്‍ലാബ്. ദുബൈ സ്പോർട് സിറ്റിയിലാണ് ഈ വിനോദകേന്ദ്രം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കം ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആർക്കും ഇവിടെ ഫുട്ബാൾ താരങ്ങളെ പോലെ പന്ത് തട്ടാം.

2000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ഫൂട്‍ലാബ് ഒരുക്കിയിരിക്കുന്നത്. സ്ട്രീറ്റ് സോക്കർ, അഞ്ചുപേരുടെ ടീമിന് ഫുട്ബാൾ കളിക്കാവുന്ന മൈതാനങ്ങൾ, ഫൂട് വോളി സ്റ്റേഷൻ എന്നിവയല്ലൊം ഫൂട്ലാബിന്റെ പ്രത്യേകതയാണ്. മുതിർന്നവർക്കും കുടുംബങ്ങൾക്കും ഇവിടെ എത്താം. പോർച്ചുഗീസ് ഫുട്ബാൾ താരം റൂയ് കോസ്റ്റയുടെ ആശയമാണ് ഫൂട്‍ലാബ്. അദ്ദേഹം തന്നെയാണ് ഉദ്ഘാടനം നിർവഹിച്ചതും.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News