കൊറോണ വകഭേദം: കോവിഡ് മാർഗരേഖ പുതുക്കി ആരോഗ്യ മന്ത്രാലയം

യു.കെ അതിവേഗ കോവിഡിന് പുറമെ ദക്ഷിണാഫ്രിക്ക - ബ്രസീലിൻ വകഭേദങ്ങൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നീക്കം.

Update: 2021-02-18 04:42 GMT
Advertising

അന്താരാഷ്ട്ര യാത്രികർക്കുള്ള കോവിഡ് മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കി. യു.കെ അതിവേഗ കോവിഡിന് പുറമെ ദക്ഷിണാഫ്രിക്ക - ബ്രസീലിൻ വകഭേദങ്ങൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നീക്കം.

ഫെബ്രുവരി 23 മുതലാണ് പുതിയ മാർഗരേഖ പ്രാബല്യത്തിൽ വരിക. യാത്രക്ക് 72 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് പരിശോധനാഫലവും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും എയർ സുവിധ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർ 14 ദിവസത്തെ ട്രാവൽ ഹിസ്റ്ററി അറിയിക്കണം. ഇവിടെ നിന്നുള്ള യാത്രക്കാർ നെഗറ്റീവ് ആണെങ്കിലും 7 ദിവസം ഹോം ക്വാന്‍റൈനിൽ കഴിയണം. ബന്ധുക്കളുടെ മരണത്തെ തുടർന്ന് യാത്ര ചെയ്യുന്നവർക്ക് മാർഗരേഖയിൽ ഇളവുണ്ട്.

Tags:    

Similar News