ഖലിസ്ഥാൻ നേതാവ് പിടിയിൽ

ജർമ്മനി കേന്ദ്രീകരിച്ച് ഖലിസ്ഥാൻ ഭീകരരെ റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്ന് ​പൊലീസ് പറഞ്ഞു

Update: 2024-04-12 13:14 GMT
Editor : Anas Aseen | By : Web Desk
Advertising

ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ഡൽഹിയിൽ പിടിയിൽ. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് നേതാവ് പ്രവീത് സിങിനെയാണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജർമ്മനി കേന്ദ്രീകരിച്ച് ഖലിസ്ഥാൻ ഭീകരരെ റിക്രൂട്ട് ചെയ്യുകയായിരുന്നു ഇയാളെന്നു പഞ്ചാബ് പൊലീസ് പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണമടക്കമുള്ള പ്രവർത്തികൾക്ക് ഇയാൾ നേതൃത്വം നൽകിയിരുന്നു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻ സെല്ലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് മേധാവി പറഞ്ഞു. 

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News