കിബുവിന് പകരക്കാരന്‍ ബാഴ്‌സയിൽ നിന്ന്? ബ്ലാസ്റ്റേഴ്‌സ് പരിശീലക പട്ടികയിൽ ഇവർ

കഴിഞ്ഞ സീസണിൽ കിബു വിക്കുനയ്ക്ക് കീഴിൽ ദയനീയ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നത്

Update: 2021-03-18 10:13 GMT
Advertising

ഐഎസ്എല്ലിന്റെ എട്ടാം സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ടീം വിട്ട ഹെഡ് കോച്ച് കിബു വികുനയ്ക്ക് പകരം പുതിയ പരിശീലകനെ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 150 കോച്ചുമാരുടെ പ്രൊഫൈലുകൾ സ്‌പോട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻസ് പരിശോധിച്ചു വരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മുൻ ഹെഡ് കോച്ച് എൽകോ ഷട്ടോരി, ബാഴ്‌സലോസണയുടെ അസിസ്റ്റന്റ് കോച്ച് യൂസേബിയോ സക്രിസ്റ്റൻ, ഓസീസ് കോച്ച് കെവിൽ വിൻസന്റ് മസ്‌കറ്റ് എന്നിവരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് എന്നാണ് വിവരം.

2019-20 സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചായിരുന്നു ഷട്ടോരി. കിബു വിക്കുനയ്ക്ക് വേണ്ടിയാണ് ഷട്ടോരി വഴി മാറിയത്. ഷട്ടോരിയെ തന്നെ നിലനിർത്തണം എന്ന ആരാധകരുടെ ആവശ്യങ്ങൾക്കിടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വികുനയെ കൊണ്ടു വന്നിരുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ഇദ്ദേഹത്തിന് കീഴിൽ ദയനീയ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ലീഗിനിടെയായിരുന്നു വികുനയുടെ രാജി.

മുൻ ബാഴ്‌സ താരം ബാഴ്‌സ ബി ടീമിന്റെ പരിശീലകനുമായിരുന്നു പട്ടികയിലുള്ള യുസേബിയോ. 1988ലെ യൂറോ കപ്പിൽ സ്‌പെയിനിനായി കളിച്ചിട്ടുണ്ട്. ബാഴ്‌സയിൽ നിന്ന് ആരംഭിച്ച കോച്ചിങ് കരിയർ സെൽറ്റ, റയൽ സോസീഡാസ്, ജിറോണ എന്നിവിടങ്ങളിൽ തുടർന്നു. 2011ലാണ് ബാഴ്‌സ ബി ടീമിന്റെ പരിശീലകനായിരുന്നത്.

ഓസീസ് മുൻ താരവും സിന്റ് ട്രുഡെൻ പരിശീലകനുമായിരുന്ന കെവിൽ മസ്‌കറ്റാണ് മറ്റൊരു പേർ. മെൽബൺ വിക്ടറിയെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News