മത്സരത്തിന് ശക്തമായ വേദിയൊരുക്കി പെരിന്തല്‍മണ്ണ

Update: 2016-04-04 06:00 GMT
Editor : admin
മത്സരത്തിന് ശക്തമായ വേദിയൊരുക്കി പെരിന്തല്‍മണ്ണ
Advertising

യുഡിഎഫും എല്‍ഡിഎഫും പെരിന്തല്‍മണ്ണയില്‍ മികച്ച മത്സരത്തിനുഉളള തയ്യാറെടുപ്പിലാണ്. ചെറുപാര്‍ട്ടികളും മത്സര രംഗത്തുണ്ട്.

Full View

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഇത്തവണ ശക്തമായ മത്സരം നടക്കും. യുഡിഎഫും എല്‍ഡിഎഫും പെരിന്തല്‍മണ്ണയില്‍ മികച്ച മത്സരത്തിനുഉളള തയ്യാറെടുപ്പിലാണ്. ചെറുപാര്‍ട്ടികളും മത്സര രംഗത്തുണ്ട്.

പെരിന്തല്‍മണ്ണ മണ്ഡലം ആരുടെയും കുത്തകയല്ല. ഐക്യജനാധിപത്യ മുന്നണിക്കൊപ്പവും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പവും നിന്ന ചരിത്രം പെരിന്തല്‍മണ്ണയ്ക്കുണ്ട്. മന്ത്രികൂടിയായ മഞ്ഞളാം കുഴി അലിയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ എംഎല്‍എ വി.ശശികുമാറിനെ പെരിന്തല്‍മണ്ണയില്‍ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തിയെങ്കിലും പെരിന്തല്‍മണ്ണയില്‍ മത്സരം ശക്തമാകുമെന്ന് മഞ്ഞളാം കുഴി അലി തന്നെ പറയുന്നു.

ബിജെപി പെരിന്തല്‍മണ്ണയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എ.ഫാറൂഖാണ് പെരിന്തല്‍മണ്ണയിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി. സുനിയ സിറാജാണ് എസ്ഡിപിഐക്ക് വേണ്ടി പെരിന്തല്‍മണ്ണയില്‍ മത്സരിക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News