തൃശൂർ ഡിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുത്ത് വി.കെ ശ്രീകണ്ഠൻ എം.പി

ജോസ് വള്ളൂർ രാജിവെച്ച ഒഴിവിലാണ് ചുമതല

Update: 2024-06-16 10:18 GMT

തൃശൂർ: തൃശൂർ ഡി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വി.കെ ശ്രീകണ്ഠൻ എം.പി ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂരിൽ ഉണ്ടായ സംഘർഷങ്ങളുടെ ഭാഗമായി ജോസ് വള്ളൂർ രാജിവെച്ച ഒഴിവിലാണ് ചുമതല. യുഡിഎഫ് ജില്ലാ മുൻ ചെയർമാൻ എംപി വിൻസെന്റ് ശ്രീകണ്ഠനെ സ്വീകരിക്കാൻ ഡിസിയിലെത്തിയില്ല.

മുൻ ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരിൻറെ നേതൃത്വത്തിലാണ് വി കെ ശ്രീകണ്ഠനെ ഓഫീസിലേക്ക് സ്വീകരിച്ചത്. കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഡിസിസി പ്രസിഡന്റായി ചുമതലയേറ്റത്. ഡിസിസിയിലെ കയ്യാങ്കളിയിൽ പ്രതികരിക്കാൻ വി കെ ശ്രീകണ്ഠൻ തയ്യാറായില്ല. പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കും എന്നായിരുന്നു അ​ദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

Advertising
Advertising

ടി എൻ പ്രതാപൻ , അനിൽ അക്കരെ തുടങ്ങി മുതിർന്ന നേതാക്കളടക്കം വി കെ ശ്രീകണ്ഠനെ സ്വീകരിക്കാൻ ഡിസിസിയിൽ എത്തി. തൃശൂരിൽ ഇന്നും കെ മുരളീധരനനുകൂലമായ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിലേക്കുള്ള പ്രധാന വഴിയിൽ ആയിരുന്നു കെ മുരളീധരന് മാപ്പ് പറഞ്ഞുകൊണ്ടുള്ള ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News