കുട്ടനാട് കോൺഗ്രസിൽ പൊട്ടിത്തെറി; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സജി ജോസഫ്

ഡിസിസി വൈസ് പ്രസിഡന്‍റ് സജി ജോസഫ് പാർട്ടിയിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കും

Update: 2026-03-18 12:29 GMT

ആലപ്പുഴ: കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് കുട്ടനാട് കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി വൈസ് പ്രസിഡന്‍റ് സജി ജോസഫ് പാർട്ടിയിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കും.

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സജി ജോസഫ് പ്രതികരിച്ചത്. പണം നൽകിയാണ് സീറ്റ് നേടിയതെന്ന് പറയുന്നവർ തെളിവ് നൽകണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി റെജി ചെറിയാൻ പറഞ്ഞു.

അതേസമയം തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരെ പരിഗണിക്കുന്നതിൽ അമർഷവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തി. സ്ഥാനാർഥിയാക്കുന്നതിൽ ഡിസിസി പ്രസിഡന്‍റ് പി. കെ ഫൈസൽ പ്രതിഷേധിച്ചു.

Advertising
Advertising

അതിനിടെ കൊച്ചിയിൽ മുഹമ്മദ് ഷിയാസിന്‍റെ പേരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസാണ് ഫ്ലക്സ് സ്ഥാപിച്ചത്. 'യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിനെ വിജയിപ്പിക്കുക' എന്നാണ് പോസ്റ്ററിൽ. ദീപ്തി മേരി വർഗീസിന്‍റെ പേരുമുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേയാണ് ഡിസിസി അധ്യക്ഷന്‍റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News