തൃക്കരിപ്പൂരിൽ സന്ദീപ് വാര്യര്‍ കോൺഗ്രസ് സ്ഥാനാര്‍ഥി?

കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാനെതിരെ ഡിസിസി വൈസ് പ്രസിഡന്‍റ് സജീവ് ജോസഫ് വിമതനായി മത്സരിക്കും

Update: 2026-03-18 11:58 GMT

തൃശൂര്‍: തൃക്കരിപ്പൂരിൽ കോൺഗ്രസ് സന്ദീപ് വാര്യരെ പരിഗണിക്കുന്നു. പ്രാദേശിക എതിർപ്പ് സന്ദീപിന് തലവേദനയാണ്. സമവായത്തിലെത്താൻ സാധിച്ചാൽ സന്ദീപ് വാര്യർ തന്നെ തൃക്കരിപ്പൂരിൽ മത്സരിക്കും.  അതേസമയം തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരെ പരിഗണിക്കുന്നതിൽ ഡിസിസി പ്രസിഡൻ്റ് പി.കെ ഫൈസൽ പ്രതിഷേധം രേഖപ്പെടുത്തി. സന്ദീപ് വാര്യരെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ ശക്തമായി എതിർക്കുമെന്ന് ഫൈസൽ മീഡിയവണിനോട് പറഞ്ഞു. ജില്ലയിലെ നേതാക്കളെ മത്സരിപ്പിക്കണമെന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ഫൈസൽ വ്യക്തമാക്കി.

Advertising
Advertising

കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാനെതിരെ ഡിസിസി വൈസ് പ്രസിഡന്‍റ്   സജീവ് ജോസഫ് വിമതനായി മത്സരിക്കും. കുട്ടനാട് പേയ്മെന്‍റ് സീറ്റാണെന്ന് ആരോപണം ഉയർന്നിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സജീവ് ജോസഫ് പ്രതികരിച്ചത്. പണം നൽകിയാണ് സീറ്റ് നേടിയതെന്ന് പറയുന്നവർ തെളിവ് നൽകണമെന്ന് റെജി ചെറിയാൻ പറഞ്ഞു.

പി. കെ ശശിയെ ഒറ്റപ്പാലത്തെ സ്ഥാനാർഥിയായി മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ പ്രഖ്യാപിച്ചു. യുഡിഎഫ് പിന്തുണയോടെയാണ് ശശി മത്സരിക്കുക. മറ്റു മണ്ഡലങ്ങളിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ അറിയിച്ചു. 

കൊല്ലം പുനലൂരിൽ ലീഗിന് സീറ്റ് വീണ്ടും നൽകിയാൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് പ്രദേശിക കോൺഗ്രസ് നേതൃത്വത്തിന്‍റെ നീക്കം. ജനപ്രതിനിധികൾ അടക്കം സ്ഥാനമാനങ്ങൾ രാജിവെക്കാനും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയും ലീഗ് സ്ഥാനാർഥികൾ പുനലൂരിൽ പരാജയപ്പെട്ടിരുന്നു.

അതിനിടെ കൊച്ചിയിൽ മുഹമ്മദ് ഷിയാസിൻ്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസ് ആണ് മണ്ഡലത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. 'യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിനെ വിജയിപ്പിക്കുക' എന്നാണ് പോസ്റ്ററിൽ. ദീപ്തി മേരി വർഗീസിൻ്റെ പേരിലും പോസ്റ്ററുകൾ അടിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേയാണ് ഡിസിസി അധ്യക്ഷന്‍റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News