സീറ്റ് വാഗ്ദാനവുമായി എൽഡിഎഫ്; അനുകൂല നിലപാട് എടുക്കാതെ ഷാഫി ചാലിയം

വള്ളിക്കുന്നിൽ സിറ്റിങ് എംഎൽഎ ടി.വി ഇബ്രാഹിമിനെ വീണ്ടും സ്ഥാനാർഥിയാക്കിയതിലെ അതൃപ്തി മുതലെടുക്കാനായിരുന്നു എൽഡിഎഫ് നീക്കം

Update: 2026-03-18 09:12 GMT

മലപ്പുറം: വള്ളിക്കുന്നിൽ എൽഡിഎഫ് സ്ഥാനാർഥിയാകാനുള്ള വാഗ്ദാനത്തിൽ അനുകൂല നിലപാട് എടുക്കാതെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. വള്ളിക്കുന്നിൽ സിറ്റിങ് എംഎൽഎ ടി.വി ഇബ്രാഹിമിനെ വീണ്ടും സ്ഥാനാർഥിയാക്കിയതിലെ അതൃപ്തി മുതലെടുക്കാനായിരുന്നു എൽഡിഎഫ് നീക്കം. എന്നാൽ ഈ നീക്കങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കാത്ത അദ്ദേഹം, ലീഗ് നേതൃത്വം പ്രഖ്യാപിച്ച പുതിയ സ്ഥാനാർഥി പട്ടികയെ പൂർണമായി പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം വളരെ മികച്ചതാണെന്ന് മാധ്യമലോകം ഉൾപ്പെടെ വിലയിരുത്തിയതായി അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പരിണിതപ്രജ്ഞരും യുവാക്കളും വിദ്യാർഥി നേതാക്കളും വനിതകളും ഉൾക്കൊള്ളുന്ന പാനൽ ഇതിനോടകം പൊതുസമൂഹത്തിന്റെ സ്വീകാര്യത നേടിക്കഴിഞ്ഞു. ഇനി സ്ഥാനാർഥികളുടെ വിജയത്തിനായുള്ള കഠിന പോരാട്ടത്തിന്റെ നാളുകളാണെന്നും, പാർട്ടി സ്ഥാനാർഥികളാവാൻ അവസരം ലഭിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങളും വിജയാശംസകളും നേർന്നു.

വള്ളിക്കുന്നിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഷാഫി ചാലിയത്തെ ഇടതുപാളയത്തിൽ എത്തിക്കാനായിരുന്നു സിപിഎം ശ്രമം. ഇതിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് നേതൃത്വം അദ്ദേഹത്തെ നേരിട്ട് സമീപിക്കുകയും ചെയ്തിരുന്നു. അദ്ദേഹം സിപിഎമ്മിലേക്ക് ചേക്കേറുമെന്ന തരത്തിൽ അഭ്യൂഹങ്ങളും സജീവമായിരുന്നു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News