കെ.സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല; കൊച്ചിയിൽ മുഹമ്മദ് ഷിയാസ്

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല

Update: 2026-03-19 01:23 GMT

ഡൽഹി: കെ.സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതിയില്ല. കണ്ണൂരും കോന്നിയിലും സ്ഥാനാർഥികളുമായി ഇന്ന് പട്ടികയിറങ്ങും. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല.

പെരുമ്പാവൂരിൽ എൽദോസിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ഉദുമ,പട്ടാമ്പി,പെരുമ്പാവൂർ,വടക്കാഞ്ചേരി മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്താൻ കഴിഞ്ഞില്ല. സമവായമാകാത്ത സീറ്റുകളിലെ തീരുമാനം ഖാർഗെയ്ക്ക് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി സുധാകരൻ കേരള ഹൗസിൽ നിന്ന് എൻഒസി വാങ്ങിയിരുന്നു. 

Advertising
Advertising

90 സീറ്റുകളിലും സ്ഥാനാർഥികളായെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. അഞ്ച് സീറ്റുകളിൽ ആശയവിനിമയം തുടരുകയാണ്. ഇതിൽ ഹൈക്കമാൻഡുമായി ചർച്ച നടത്തും. ചരിത്രത്തിൽആദ്യമായാണ് ഇത്രയും വേഗം സ്ഥാനാർഥി നിർണയം നടക്കുന്നത് . എംപിമാർ മത്സരിക്കുന്നത് ലിസ്റ്റ് വരുമ്പോൾ അറിയാമെന്നും കെ.സുധാകരനുമായി ഫോണിൽ സംസാരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News