മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

രാവിലെ പതിനൊന്നിന് തലശേരി രജിസ്ട്രാർ ഓഫീസിലാണ് പിണറായി പത്രിക നൽകുക

Update: 2026-03-19 01:55 GMT

കണ്ണൂര്‍: ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആയി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

രാവിലെ പതിനൊന്നിന് തലശേരി രജിസ്ട്രാർ ഓഫീസിലാണ് പിണറായി പത്രിക നൽകുക. തുടർച്ചയായ മൂന്നാം തവണയാണ് പിണറായി ധർമ്മടത്ത് മത്സരിക്കുന്നത്. പത്തനാപുരത്തെ ഗാന്ധിഭവൻ അധികൃതരാണ് മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക നൽകിയിരിക്കുന്നത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന ആദ്യത്തെ സ്ഥാനാർഥി ആകും മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ട മുഖ്യമന്ത്രി, ഇന്നലെ നടന്ന മണ്ഡലം കൺവെൻഷനിലും പങ്കെടുത്തിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News