ഏറ്റുമാനൂരിൽ ജോസഫ് വാഴയ്ക്കനെ വെട്ടി; നാട്ടകം സുരേഷ് കോൺഗ്രസ് സ്ഥാനാര്‍ഥി

ഈഴവ പ്രതിനിധ്യം പരിഗണിച്ചാണ് മാറ്റം.

Update: 2026-03-19 02:35 GMT

കോട്ടയം: ഏറ്റുമാനൂരിൽ അവസാന നിമിഷം സ്ഥാനാർഥിയെ മാറ്റി കോൺഗ്രസ്. പ്രചരണം തുടങ്ങിയ ജോസഫ് വാഴയ്ക്കനെ മാറ്റി നാട്ടകം സുരേഷ് മത്സരിക്കും. ഈഴവ പ്രതിനിധ്യം പരിഗണിച്ചാണ് മാറ്റം. നാട്ടകം സുരേഷിനെ പരിഗണിച്ച കാഞ്ഞിരപ്പള്ളി സീറ്റിൽ റോണി കെ.ബേബി മത്സരിക്കും.

അതേസമയം സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കണ്ണൂരിൽ പരിഗണിക്കുന്ന ടി.ഒ. മോഹനൻ പറഞ്ഞു. കെ. സുധാകരൻ കണ്ണൂരിൽ പ്രചാരണം നയിക്കുമെന്നും യുഡിഎഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപിമാർ മത്സരിക്കേണ്ടന്ന ഉറച്ച തീരുമാനം ഹൈമാൻഡ് സ്വീകരിച്ചതോടെയാണ് സുധാകരനെ മറികടന്ന് മോഹനനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. പെരുമ്പാവൂരിൽ എൽദോസിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ഉദുമ,പട്ടാമ്പി,പെരുമ്പാവൂർ,വടക്കാഞ്ചേരി മണ്ഡലങ്ങൾ ഒറ്റപ്പേരിലെത്താൻ കഴിഞ്ഞില്ല. സമവായമാകാത്ത സീറ്റുകളിലെ സീറ്റുകൾ ഖാർഗെയ്ക്ക് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് ഉറപ്പിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News