സംഘടിത സകാത്ത് സംവിധാനത്തിലൂടെ ശ്രദ്ധേയമാകുന്ന ബൈത്തുസ്സകാത്ത് കേരള

Update: 2016-06-13 05:59 GMT
Editor : admin
സംഘടിത സകാത്ത് സംവിധാനത്തിലൂടെ ശ്രദ്ധേയമാകുന്ന ബൈത്തുസ്സകാത്ത് കേരള
Advertising

വ്യക്തികള്‍ നേരിട്ട് നല്‍കുക എന്നതാണ് കേരളത്തില്‍ പൊതുവേ പിന്തുടര്‍ന്നുവന്ന സകാത്ത് വിതരണ രീതി. സകാത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ ഇത് പര്യാപ്തമല്ലെന്നു കണ്ടാണ് പതിനാറ് വര്‍ഷം മുന്‍പ് ബൈത്തുസക്കാത്ത് കേരളയ്ക്ക് ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകം രൂപം നല്‍കുന്നത്.

Full View

വിശ്വാസികള്‍ക്ക് വിശുദ്ധിയും വളര്‍ച്ചയും നല്‍കുന്ന ഇസ്‌ലാമിലെ സുപ്രധാന ആരാധനാകര്‍മമാണ് സകാത്ത്. സാമ്പത്തിക അസമത്വവും ദാരിദ്ര്യവും നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് സകാത്തിന്‍റെ പ്രധാന ലക്ഷ്യം. സംഘടിത സകാത്ത് സംവിധാനത്തിലൂടെ ഈ ലക്ഷ്യം നേടുന്നതിനുള്ള പരിശ്രമത്തിലാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈത്തുസ്സകാത്ത് കേരള.

വ്യക്തികള്‍ നേരിട്ട് നല്‍കുക എന്നതാണ് കേരളത്തില്‍ പൊതുവേ പിന്തുടര്‍ന്നുവന്ന സകാത്ത് വിതരണ രീതി. സകാത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ ഇത് പര്യാപ്തമല്ലെന്നു കണ്ടാണ് പതിനാറ് വര്‍ഷം മുന്‍പ് ബൈത്തുസക്കാത്ത് കേരളയ്ക്ക് ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകം രൂപം നല്‍കുന്നത്. സകാത്തിന്‍റെ സംഘടിത സംഭരണവും വിതരണവും വഴി സാമൂഹ്യ ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്താന്‍ കഴിയുമെന്നതാണ് ബൈത്തുസ്സകാത്തിന്‍റെ അനുഭവം.

ഗുണഭോക്താക്കള്‍ക്ക് താല്‍ക്കാലിക സഹായം എന്നതിലുപരി അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ബൈത്തുസ്സകാത്തിന്റെ പ്രവര്‍ത്തന രീതി. പതിനയ്യായിരത്തിലധികം വ്യക്തികളില്‍ നിന്ന് സകാത്ത് ശേഖരിച്ച് പതിനായിരത്തി അഞ്ഞൂറ് ഗുണഭോക്താക്കള്‍ക്ക് ഇതുവരെ വിതരണം ചെയ്തു.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സകാത്തിന് അര്‍ഹതയുള്ള ഏതൊരാള്‍ക്കും നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. പ്രാദേശിക സകാത്ത് സംരംഭങ്ങളുടെയും പ്രവാസി മലയാളികളുടെയും പിന്തുണയും ബൈത്തുസ്സക്കാത്തിനുണ്ട്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന ജനകീയ ഭവനപദ്ധതിയായ പീപ്പിള്‍സ് ഹോമിന്റെ മുഖ്യ സഹകാരിയും ബൈത്തുസ്സക്കാത്ത് കേരളയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News