ഗീതാഗോപിനാഥിന്റ നിയമനം: മുഖ്യമന്ത്രിക്ക് അരുണ്‍ ജയ്‌‍റ്റ്‍ലിയുടെ പ്രശംസ

Update: 2017-08-08 06:20 GMT
ഗീതാഗോപിനാഥിന്റ നിയമനം: മുഖ്യമന്ത്രിക്ക് അരുണ്‍ ജയ്‌‍റ്റ്‍ലിയുടെ പ്രശംസ
Advertising

തീരുമാനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് ജയ്‌‍റ്റലി പറഞ്ഞു.

സാമ്പത്തിക ഉപദേഷ്ടാവായി ഗീതാഗോപിനാഥിനെ നിയമിച്ചതില്‍ മുഖ്യമന്ത്രിക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌‍റ്റലിയുടെ പ്രശംസ. തീരുമാനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് ജയ്‌‍റ്റലി പറഞ്ഞു.

ഗീതാ ഗോപിനാഥിന്‍റെ നിയമനം വിവാദമാകുകയും ഇക്കാര്യത്തില്‍ വി എസ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ജയ്‌റ്റ്‌ലിയുടെ പ്രശംസ. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളിന് പുറത്ത് വെച്ച് പിണറായി വിജയനെ കണ്ടപ്പോഴാണ് ജയ്‌റ്റ്‌ലി അഭിനന്ദനം അറിയിച്ചത്.

Tags:    

Similar News