ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരായ വിജിലന്‍സ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി

Update: 2017-08-08 17:25 GMT
Editor : Alwyn K Jose
ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരായ വിജിലന്‍സ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി
Advertising

സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനായിരുന്നു വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

Full View

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരായ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഇരുവര്‍ക്കുമെതിരെ ത്വരിത പരിശോധന ആവശ്യപ്പെടുന്ന ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനായിരുന്നു വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

തൃശൂര്‍ സ്വദേശിയായ പിഡി ജോസഫ് സമര്‍പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെ ത്വരിത പരിശോധന നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിഡി ജോസഫിന്റെ പരാതി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വിലയിരുത്തി. വിജിലന്‍സ് കോടതിയുടെ ഉത്തരവ് തിടുക്കത്തിലായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.സരിതയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിക്കേണ്ടത് സരിത തന്നെയാണെന്നും മറ്റൊരാള്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഉമ്മന്‍ചാണ്ടിയും ആര്യാടന്‍മുഹമ്മദും സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. വിജിലന്‍സ് കോടതി നടപടി നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News