സര്‍ക്കാരിനെ വിലയിരുത്താന്‍ നൂറ് ദിനം മതിയാകില്ലെന്ന് മുഖ്യമന്ത്രി

Update: 2018-01-01 13:19 GMT
Editor : Jaisy
Advertising

എന്നാല്‍ ദിശ മനസിലാക്കാന്‍ സാധിക്കുമെന്നും പിണറായി

Full View

നൂറ് ദിവസം കൊണ്ട് കേരളത്തിന്‍റെ അടിസ്ഥാന സൌകര്യ വികസനത്തിന് സര്‍ക്കാര്‍ ശിലയിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ സുരക്ഷ ഉറപ്പാക്കിയ സര്‍ക്കാര്‍ ക്രമസമാധാന രംഗത്തെ ശരിയായ ദിശയിലേക്ക് തിരിച്ച് കൊണ്ടു വന്നതായും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നൂറ് ദിനം പിന്നിട്ടതിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിനെ വിലയിരുത്താന്‍ നൂറ് ദിനം മതിയാകില്ലെന്നും എന്നാല്‍ ദിശ മനസിലാക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ സര്‍ക്കാര്‍ വന്ന ശേഷം കാര്‍ഷിക-തൊഴില്‍ മേഖലകളില്‍ പുത്തനുണര്‍വ്വുണ്ടായി. ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു, ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാക്കി തുടങ്ങിയവ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ്. എല്ലാ വീട്ടിലും ശുചിമുറി പദ്ധതി നവംബര്‍ ഒന്നോടെ യാഥാര്‍ഥ്യമാക്കും. വിലക്കയറ്റം തടയാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൌജന്യ കൈത്തറി യൂണിഫോം നല്‍കും. അംഗനവാടിക്ക് സൌജന്യമായി കെട്ടിടം നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കും. കാര്‍ഷിക പ്രതിന്ധി നേരിടാന്‍ 500 കോടിയുടെ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ജൈവകൃഷിയും അടുക്കള കൃഷിയും വ്യാപിപ്പിക്കും. ഒരു വീട്ടില്‍ ഒരാള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തും. അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണഭോക്താക്കളുടെ സാമ്പത്തിക ശാക്തീകരണവും പദ്ധതി ലക്ഷ്യം.കുടുംബത്തിന്‍റെ വരുമാനം ഉറപ്പാക്കും.ഒരു വീട്ടില്‍ ഒരാള്‍ക്ക് തൊഴില്‍.ഇതിനായി പരിശീലനം നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും

കുടുംബത്തിന്‍റെ ചുമതലയുള്ള സ്ത്രീകള്‍,വയോജനങ്ങള്‍, ഗാര്‍ഗിക പീഢന ഇരകള്‍ തുടങ്ങിയവര്‍ക്ക് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന. നൂറ് വീടുള്ള ഭവന സമുച്ഛയങ്ങള്‍.. സംസ്ഥാനത്തെ ആറ് താലൂക്കുകളില്‍ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കും.ഇത്തരം വീടുകളുടെ ക്രയവിക്രയത്തിന് നിയന്ത്രണം.

നിയോജക മണ്ഡലങ്ങളിലെ ഒരു സ്കൂള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കാന്‍ പൊതു ജന പങ്കാളിത്തത്തോടെ പദ്ധതി കരിക്കുലം പരിഷ്കരിക്കും. അധ്യാപക പരിശീലനത്തിന് പ്രത്യേക പദ്ധതി. ഐടി മേഖലയില്‍ അധ്യാപകര്‍ക്ക് പരിശീലനം. തിരഞ്ഞെടുത്ത കോളേജുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കും. പലക്കാട്-കൊച്ചി വ്യാവസായിക ഇടനാഴിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കും

അടച്ച് പൂട്ടിയ പൊതുമേഖല സ്ഥാപനങ്ങള്‍ തുറക്കാന്‍ നടപടി. ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കും. ജലഗതാഗതത്തിന് വാട്ടര്‍ മെട്രോ പദ്ധതി വേഗത്തിലാക്കും

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News