മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഇടത് അനുകൂല നിലപാടിലേക്ക് കാന്തപുരം നീങ്ങിയ പശ്ചാത്തലത്തില്‍

Update: 2018-05-05 11:31 GMT
Editor : admin
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഇടത് അനുകൂല നിലപാടിലേക്ക് കാന്തപുരം നീങ്ങിയ പശ്ചാത്തലത്തില്‍
Advertising

ശക്തമായ ഇടത് അനുകൂല നിലപാടിലേക്ക് കാന്തപുരം വിഭാഗം നീങ്ങിയ പശ്ചാത്തലത്തിലാണ് മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി മര്‍ക്കസിലെത്തിയത്.

Full View

ശക്തമായ ഇടത് അനുകൂല നിലപാടിലേക്ക് കാന്തപുരം വിഭാഗം നീങ്ങിയ പശ്ചാത്തലത്തിലാണ് മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി മര്‍ക്കസിലെത്തിയത്. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി എ പി വിഭാഗത്തിന്റെ സംഘടനാ സംവിധാനം നിശബ്ദമായി പ്രവര്‍ത്തിക്കുന്നുവെന്ന തിരിച്ചറിവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാന്തപുരത്തെ സന്ദര്‍ശിച്ചതിന് പിറകിലുണ്ട്.

തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്നതാണ് സംഘടനയുടെ തെരഞ്ഞെടുപ്പ് നിലപാടായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വിശദീകരിക്കാറുള്ളത്. ലീഗിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും ഏതാനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ എപി വിഭാഗം പിന്തുണക്കാറുണ്ട്. ആര്യാടന്‍ ഷൌക്കത്ത്, സി പി മുഹമ്മദ് തുടങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഈ തെരഞ്ഞെടുപ്പിലും കാന്തപുരം വിഭാഗത്തിന്‍റെ വോട്ടുകള്‍ പ്രതീക്ഷിക്കുന്നവരാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥികളോടുള്ള ബന്ധം പരിഗണിക്കാതെ ഇടത് അനുകൂല രാഷ്ട്രീയ നിലപാടുമായി മുന്നോട്ടു പോകാനാണ് കാന്തപുരം വിഭാഗത്തിന്‍റെ തീരുമാനം. ഇടതിന് വോട്ടു ചെയ്യുക മാത്രമല്ല എല്‍ഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കാനും സംഘടന രഹസ്യമായി തീരുമാനിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ സജീവമായി ഇടപെട്ടത് ഈ നിലപാടിന്റെ ഭാഗമാണ്.

140 മണ്ഡലങ്ങളിലും പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി രാഷ്ട്രീയ നിലപാട് വിശദീകരിക്കുന്ന രഹസ്യ യോഗങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വഞ്ചിച്ചുവെന്നാണ് യോഗങ്ങളില്‍ നേതാക്കള്‍ വിശദീകരിക്കുന്നത്. ലീഗ് നേതൃത്വം കടുത്ത വാഗ്ദാന ലംഘനം നടത്തിയതായും യോഗങ്ങളില്‍ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മര്‍കസിലെത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ കണ്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News