മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയം; വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ എം.എസ്.എഫ് പ്രതിഷേധം

സീറ്റ് മലബാറിന്റെ അവകാശമാണെന്നും മലബാർ കേരളത്തിലാണെന്നും എഴുതിയ ടീ ഷർട്ട് ഉയർത്തി സംസ്ഥാന സെക്രട്ടറി നൗഫലാണ് പ്രതിഷേധിച്ചത്

Update: 2024-05-18 11:05 GMT

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയം ഉയർത്തി എം.എസ്.എഫ് പ്രതിഷേധം. സീറ്റ് മലബാറിന്റെ അവകാശമാണെന്നും മലബാർ കേരളത്തിലാണെന്നും എഴുതിയ ടീ ഷർട്ട് ഉയർത്തി സംസ്ഥാന സെക്രട്ടറി നൗഫലാണ് പ്രതിഷേധിച്ചത്. നൗഫലിനെ യോഗത്തിൽ നിന്ന് പുറത്താക്കിയെങ്കിലും ഹാളിന് പുറത്ത് നിന്ന് പ്രതിഷേധിച്ചു. ഇതോടെ കന്റോൺമെന്റ് പോലീസ് എത്തി നൗഫലിനെ അറസ്റ്റ് ചെയ്തു നീക്കി.

തൊഴിലാളി, യുവജന, വിദ്യാർഥി, മഹിളാ പ്രസ്ഥാന പ്രതിനിധികളുമായാണ് യോഗം നടന്നത്. 45,530 സീറ്റ് മലബാറിന്റെ അവകാശമാണെന്നും മലബാർ കേരളത്തിലാണെന്നും എഴുതിയ ടീഷർട്ട് ഉയർത്തിയാണ് പ്രതിഷേധം നടത്തിയത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News