കുടകള്‍ കഥ പറയുന്നു

Update: 2018-05-08 03:04 GMT
Editor : Alwyn K Jose
Advertising

സ്കൂള്‍ തുറക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങള്‍ കുടവിപണിയുടെ സുവര്‍ണകാലം കൂടിയാണ്.

സ്കൂള്‍ തുറക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങള്‍ കുടവിപണിയുടെ സുവര്‍ണകാലം കൂടിയാണ്. പുതുതായി സ്കൂളില്‍ പോകാനൊരുങ്ങുന്നവരും പുതിയ ക്ലാസുകളിലേയ്ക്കെത്തുന്നവരുമൊക്കെയായി നിരവധി കുട്ടികളും അവരുടെ രക്ഷിതാക്കളും പുതിയ കുടകള്‍ വാങ്ങാനായി എത്തും. അവരെ ആകര്‍ഷിക്കാനായി എല്ലാ വര്‍ഷത്തെയും പോലെ നിരവധി പുതുമകളും കൌതുകങ്ങളും ഈ വര്‍ഷവും കുട നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.

Full View

ഒരു ഞെക്കിന് തുറക്കുകയും അടുത്ത ഞെക്കിന് അടയുകയുമൊക്കെ ചെയ്യുന്ന 5000 രൂപ വരെ വിലയുള്ള ഫുള്ളി ഓട്ടോമാറ്റിക് റീചാര്‍ജബിള്‍ കുടകള്‍ വരെയുള്ള വിവിധയിനങ്ങളാണ് വിപണിയില്‍ കുട്ടികളെ കാത്തിരിക്കുന്നത്. കുട്ടികളെ ഏറെ സ്വാധീനിച്ചിട്ടുള്ള കാര്‍ട്ടൂണ്‍ ഹീറോകള്‍ക്ക് തന്നെയാണ് കുടവിപണിയിലും മേല്‍ക്കൈ. അകത്തേക്ക് മടക്കുന്നതിനു പകരം പുറത്തേക്ക് മടക്കുന്നത്, പുറത്ത് പ്ലെയിനും കുടയ്ക്കകത്ത് പ്രിന്റുമുള്ളത്, ന്യൂസ് പേപ്പര്‍ പ്രിന്റ്, പരമ്പരാഗതമായ എട്ട് വില്ലുകള്‍ക്ക് പകരം 24 വില്ലുകളുള്ളത്, എല്‍‍ഇഡി ലൈറ്റുകള്‍ മിന്നിത്തെളിയുന്നത്... ഇങ്ങനെ വിവിധയിനം പുതിയ തരം കുടകളുണ്ട് ഈ വര്‍ഷം കുട നിര്‍മാതാക്കളുടെ ശേഖരത്തില്‍.

പുതിയ സവിശേഷതകളുമായി ഈ വര്‍ഷം ഇറങ്ങിയ കുടകള്‍ക്ക് ആവശ്യക്കാര്‍‍ ഏറെയുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു. കുടകള്‍ക്കൊപ്പം പല കമ്പനികളും നല്‍കുന്ന കളിപ്പാട്ടങ്ങളും കൌതുകവസ്തുക്കളും ലക്ഷ്യമിട്ട് കുട വാങ്ങാനെത്തുന്നവരാണ് വലിയൊരു വിഭാഗം കുട്ടികള്‍. കുടുംബശ്രീ യൂണിറ്റുകളും ഭിന്നശേഷിക്കാരുടെ കുട നിര്‍മാണ യൂണിറ്റുകളും അടക്കമുള്ളവരും സോഷ്യല്‍ മീഡിയ അടക്കമുള്ള സാധ്യതകള്‍ ഉപയോഗിച്ച് ഇത്തവണ കുടവിപണയില്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നുണ്ട്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News