ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് ആലുവയിൽ

ഹജ്ജ് കമ്മിറ്റിയും സ്വകാര്യ ഗ്രൂപ്പുകൾ മുഖേനയും ഹജ്ജിന് പോകുന്നവർക്കും വാക്സിനെടുക്കാം

Update: 2024-05-04 12:14 GMT

കൊച്ചി:എറണാകുളം നിവാസികളായ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ്  മേയ് 6, 7, 8 തീയതികളിൽ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ നടക്കും.ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ഹാജിമാർക്ക് മെയ് 6, 8 ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 12.30 വരെയാണ് ഹജ്ജ് വാക്സിനേഷൻ ക്യാമ്പ്.

ആലുവ, പറവൂർ, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, വൈപ്പിൻ നിയോജകമണ്ഡലങ്ങളിലെ ഹാജിമാർക്ക് തിങ്കളാഴ്ചയും അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ ഹാജിമാർക്ക്  ബുധനാഴ്ചയും ആണ് വാക്സിനേഷൻ ക്യാമ്പ്.

ജില്ലയിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകളിൽ ഹജ്ജിന് പോകുന്നവരുടെ വാക്സിനേഷൻ ഏഴിന് രാവിലെ 8.30 മുതൽ നടത്തുന്നതാണ്. കേരളത്തിൽ നിന്നുള്ള സർക്കാർ അംഗീകൃത ഹജ്ജ് ഗ്രൂപ്പിലെ യാത്രക്കാരായ എറണാകുളം ജില്ലാ നിവാസികൾക്ക് മാത്രമാണ് കുത്തിവയ്പ്. കുത്തിവയ്പിന്റെ ഗ്രൂപ്പിന്റെ ലൈസൻസ്, തിരിച്ചറിയൽ രേഖ, ഹജ്ജ് വാക്സിനേഷനുള്ള ഹെൽത്ത് കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9848071116 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News