'സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ആദ്യം രംഗത്തെത്തിയത് സംഘ്പരിവാര്‍, അവരെ മറികടന്ന് പോകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല'; സണ്ണി എം കപിക്കാട്

സീറ്റ് നിഷേധിച്ചതില്‍ വിശദീകരിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും സണ്ണി എം കപിക്കാട് പറഞ്ഞു

Update: 2026-03-17 16:05 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: വൈക്കത്ത്  സീറ്റ് നിഷേധിച്ചതില്‍ വിശദീകരിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്ന് സണ്ണി എം കപിക്കാട്. ഞാന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ആദ്യം രംഗത്തെത്തിയത് സംഘ്പരിവാര്‍ ശക്തികളാണ്. അവരെ മറികടന്ന് പോകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അതുകൊണ്ട് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതാകാമെന്നാണ് ഞാന്‍ കരുതുന്നതെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

'വി.ഡി സതീശനോട് സംസാരിച്ചത് പ്രതിപക്ഷ നേതാവ് എന്ന നിലക്കാണ്. വേറൊരു നേതാവുമായി ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. സീറ്റ് തരാമെന്നല്ല, പരിഗണിക്കും എന്നാണ് സതീശന്‍ പറഞ്ഞത്. സജീവ പരിഗണനയിലുണ്ട് എന്നാണ് പിന്നീട് അറിഞ്ഞത്. എന്നാല്‍ അവസാനനിമിഷം സീറ്റ് നിഷേധിക്കപ്പെട്ടത്.  എല്ലാ നേതാക്കളെയും കണ്ട് നേടിയെടുക്കേണ്ട ഒന്നാണ് സ്ഥാനാർഥിത്വം എന്ന് വിചാരിക്കുന്നില്ല. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

Advertising
Advertising

'പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പാണെങ്കിൽ 140 മണ്ഡലത്തിലും യുഡിഎഫിന് സ്ഥാനാർഥിയെ നിർത്താൻ പറ്റാതെ വരും.ഞാന്‍ അങ്ങോട്ട് പോയി ചര്‍ച്ച ചെയ്തിട്ടില്ല. സ്ഥാനാര്‍ഥിത്വം കിട്ടാത്തതിലും പ്രശ്നമില്ല. സീറ്റ് നല്‍കുമെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നിഷേധിച്ചിട്ടില്ല.അത് വേണമെങ്കില്‍ നിഷേധിക്കാമായിരുന്നു'. സണ്ണി എം കപിക്കാട് പറഞ്ഞു.

ഇന്ന് വൈകിട്ടാണ് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെയുള്ള 55 അംഗ പട്ടികയാണ് ആദ്യഘട്ടത്തിലുള്ളത്. വൈക്കത്ത് കെ. ബിനി  മോനാണ് സ്ഥാനാര്‍ഥി. ഇടുക്കി, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ ആദ്യഘട്ടത്തിൽ ഒരു സ്ഥാനാർഥിയെ പോലും പ്രഖ്യാപിച്ചിട്ടില്ല. പാലക്കാട് സിനിമാ താരം രമേശ് പിഷാരടിയാണ് സ്ഥാനാർഥി. തൃത്താലയിൽ വി.ടി ബൽറാമും രമ്യ ഹരിദാസ് ചിറയൻകീഴ് മണ്ഡലത്തിലും തവനൂരിൽ വി.എസ് ജോയിയും മത്സരിക്കും. മുൻ കെപിസിസി അധ്യക്ഷൻ കെ.മുരളീധരൻ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് കൊടുങ്ങല്ലൂരും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിലും മത്സരിക്കും.. എലത്തൂരിൽ യൂത്ത്  കോൺഗ്രസ് നേതാവ് വിദ്യാബാലകൃഷ്ണനും കൊട്ടാരക്കരയിൽ അയിഷാ പോറ്റിയും സ്ഥാനാർഥികളാകും.

Full View



Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News