ചരിത്രത്തിലാദ്യം; ഇത്തവണ മുസ്‍ലിം ലീഗിന് രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍

പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

Update: 2026-03-17 11:24 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗിന്‍റെ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. കൂത്തുപറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തെഹലിയയുമാണ് മത്സരിക്കുന്നത്. 

ഇന്ന് വൈകിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പാണക്കാട് വെച്ച് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്.  പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ ഫൈസൽ ബാബു മത്സരിക്കും.തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു.

Advertising
Advertising

മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികള്‍

മഞ്ചേശ്വരം - എ.കെ.എം അഷറഫ്

കാസർഗോഡ് - കല്ലട്ര മായിൻ ഹാജി

അഴിക്കോട് - കരീം ചേലേരി

കൂത്തുപറമ്പ് - ജയന്തി രാജൻ

കുറ്റ്യാടി - പാറക്കൽ അബ്ദുള്ള

പേരാമ്പ്ര - ഫാത്തിമ തഹലിയ

തിരുവമ്പാടി - കാസിം കൂടരഞ്ഞി

കൊടുവള്ളി - പി.കെ ഫിറോസ്

കുന്നമംഗലം - റസാക്ക് മാസ്റ്റർ

കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസൽ ബാബു

വള്ളിക്കുന്ന് - ടി.വി ഇബ്രാഹിം

കൊണ്ടോട്ടി - ടി.പി അഷ്റഫ് അലി

മഞ്ചേരി- അഡ്വ.റഹ്മത്തുള്ള

ഏറനാട് - പി.കെ ബഷീർ

മലപ്പുറം - പി.കെ കുഞ്ഞാലിക്കുട്ടി

മങ്കട - മഞ്ഞളാം കുഴി അലി

പെരിന്തൽമണ്ണ - നജീബ് കാന്തപുരം

വേങ്ങര - കെ.എം ഷാജി

കോട്ടക്കൽ - ആബിദ് ഹുസൈൻ തങ്ങൾ

തിരൂർ - കുറുക്കോളി മൊയ്‌തീൻ

താനൂർ - പി.കെ നവാസ്

തിരൂരങ്ങാടി - പി.എം.എ സമീർ

മണ്ണാർകാട് - എൻ.ഷംസുദ്ദീൻ

ഗുരുവായൂർ - സി.എച്ച് റഷീദ്

കളമശ്ശേരി - അഡ്വ.വി.ഇ അബ്‌ദുൾ ഗഫൂർ

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News