'എനിക്ക് പാർലമെന്ററി വ്യാമോഹം ഉണ്ടെന്ന് പറഞ്ഞ നേതാക്കളുടെ മനോനില പരിശോധിക്കണം'; പരിഹാസവുമായി ടി.കെ ഗോവിന്ദൻ

കെ.സി വേണുഗോപാൽ, സണ്ണി ജോസഫ് എന്നിവരുമായിചർച്ച നടത്തിയിട്ടുണ്ടെന്നും ഗോവിന്ദൻ മീഡിയവണിനോട് പറഞ്ഞു.

Update: 2026-03-17 11:26 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍: സിപിഎമ്മില്‍ നിന്ന് പുറത്താക്കി കണ്ണൂര്‍ ജില്ലാ നേതൃത്വം നടത്തിയ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് ടി.കെ ഗോവിന്ദൻ. തനിക്ക് പാർലമെൻറി വ്യാമോഹം ഉണ്ടെന്ന് പറഞ്ഞ നേതാക്കൻമാരുടെ മനോനില പരിശോധിക്കണം. പാർട്ടി സെക്രട്ടറിക്കാണ് പാർലമെന്‍ററി വ്യാമോഹം. സ്വന്തം ഭാര്യയെയോ മക്കളയോ സുഹൃത്തുക്കളയോ മത്സരിപ്പിക്കുന്നതാണ് പാർലമെൻററി വ്യാമോഹം.ഭാ​ര്യയെ സ്ഥാനാർഥിയാകണമെന്ന പാർട്ടി സെക്രട്ടറിയുട മോഹമല്ലേ പാർലമെന്ററി വ്യാമോഹമെന്നും ഗോവിന്ദൻ മീഡിയവണിനോട് പറഞ്ഞു.

കെ.സി വേണുഗോപാൽ, സണ്ണി ജോസഫ് എന്നിവരുമായിചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.കെ രാഗേഷിൻ്റെ ജനകീയ  എല്ലാവരും കണ്ടതല്ലേ എന്നും ഗോവിന്ദൻ പരിഹസിച്ചു. 'പി.കെശ്യാമളയുടെ പേര് നിർദേശിച്ചത് കെ.കെ. രാഗേഷാണ്. വനിതാ സ്ഥാനാർഥി വേണമെന്ന് പറഞ്ഞപ്പോൾ എൻ. സുകന്യയുടെ പേരടക്കം ഉയർന്നു വന്നു.സ്ഥാനാർഥിത്വത്തിനായി ഒരു സെക്രട്ടേറിയറ്റ് അംഗത്തെയും സമീപിച്ചിട്ടില്ല. സ്ഥാനാർഥി ചർച്ചക്കിടെ എൻ്റെ പേര് ഞാൻ ഉന്നയിച്ചിട്ടില്ല. ഉന്നയിക്കാതിരിക്കാനുള്ള എന്തെങ്കിലും കുറവ് തനിക്കുണ്ടോ എന്ന് ഞാൻ സെക്രട്ടേറിയേറ്റിൽ ചോദിച്ചിരുന്നു.ചുട്ടകോഴിയെ പറപ്പിക്കുന്നവനാണ് എം.വി.ജയരാജൻ.ഇല്ലാത്ത കണക്കും ജയരാജൻ ഉണ്ടാക്കുമെന്നും' ടി.കെ ഗോവിന്ദന്‍ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News