ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന അപ്പീൽ ഹൈക്കോടതി തള്ളി

ഇതോടെ ആന്‍റണി രാജുവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

Update: 2026-03-17 09:42 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി:  തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാവിധി  മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഇതോടെ ആന്‍റണി രാജുവിന് നിയമസഭാ  തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. വിചാരണക്കോടതി വിധിച്ച മൂന്നുവര്‍ഷം തടവ് നിലനില്‍ക്കും.ഹൈക്കോടതി സിംഗിൾ നെഞ്ചിന്റെതാണ് ഉത്തരവ്.അപ്പീലിലെ ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

എംപി,എംഎൽഎമാർക്കെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ജഡ്ജ് ജസ്റ്റീസ് സി. ജയചന്ദ്രൻ ആണ് ഹരജി തള്ളിയത്. ആന്റണി രാജുവിന്റെ ശിക്ഷ വിധി നടപ്പാക്കുന്നത് സേഷൻസ് കോടതി തടഞ്ഞെങ്കിലും കേസിൽ കുറ്റകാരൻ ആണെന്ന കണ്ടെത്തൽ സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.

Advertising
Advertising

ശിക്ഷയും കുറ്റവിധിയും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയെങ്കിലും, അപേക്ഷ കോടതി തള്ളിയിരുന്നു. വസ്തുതകളും നിയമവും പരിഗണിച്ചില്ലെന്നും രേഖകളുടെ വിലയിരുത്തൽ തെറ്റായിരുന്നുവെന്നും അപ്പീലിൽ പറയുന്നു.

നിലവിൽ സിറ്റിംഗ് എംഎൽഎ ആയിരിക്കേ ശിക്ഷ സ്റ്റേ ചെയ്താലും കുറ്റവിധി തന്നെ സ്റ്റേ ചെയ്തില്ലെങ്കിൽ അയോഗ്യത ഒഴിവാക്കാനാകില്ലെന്നാണ് അപ്പീലിലെ വാദം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശവും ഇതോടെ നഷ്ടമാകുമെന്നും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ആന്‍റണി രാജു പറഞ്ഞിരുന്നു. 

ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന ആന്റണി രാജുവിനെ കോടതി മൂന്നുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നത്.

അതേസമയം,  തിരുവനന്തപുരം സെൻട്രലിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ആന്റണി രാജുവുമായി സിപിഎം നേതൃത്വം സംസാരിക്കും.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News