വി.എസ്സിന്റെ മുന്‍ പിഎ എ.സുരേഷ് കോണ്‍ഗ്രസില്‍

എ.സുരേഷിന് പാലക്കാട് ഡിസിസി ഓഫീസില്‍ വെച്ച് പ്രസിഡന്റ് എ.തങ്കപ്പന്‍ അംഗത്വം നല്‍കി

Update: 2026-03-17 06:03 GMT

പാലക്കാട്: വി.എസ് അച്ഛ്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷ് കോണ്‍ഗ്രസില്‍. എ.സുരേഷിന് പാലക്കാട് ഡിസിസി ഓഫീസില്‍ വെച്ച് പ്രസിഡന്റ് എ.തങ്കപ്പന്‍ അംഗത്വം നല്‍കി. മലമ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തന്നെ സുരേഷ് മത്സരിച്ചേക്കും. കൈപ്പത്തി ചിഹ്നത്തില്‍ അല്ലാതെ മത്സരിച്ചാല്‍ വോട്ടുകുറയുമെന്ന് നേരത്തെ പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിന് പാര്‍ട്ടി ചിഹ്നം നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചത്.

ഭരണവിരുദ്ധ വികാര വോട്ടുകള്‍ ബിജെപിയിലേക്ക് പോകാതിരിക്കാന്‍ കൂടിയാണ് എ.സുരേഷ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയായി മലമ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. വി.എസ്സിന്റെ നിഴലായി പ്രവര്‍ത്തിച്ച എ.സുരേഷിലൂടെ മലമ്പുഴ മണ്ഡലത്തില്‍ വലിയ തോതില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

കോണ്‍ഗ്രസില്‍ ചേരുന്നത് താന്‍ സ്വയമെടുത്ത തീരുമാനമാണെമന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല തീരുമാനമെടുത്തതെന്നും സുരേഷ് പറഞ്ഞു. നേരത്തെ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിച്ച പുതുയുഗ യാത്രയുടെ പാലക്കാട്ടെ പരിപാടിയില്‍ സുരേഷിനെ യുഡിഎഫ് ക്ഷണിച്ചിരുന്നു. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച സുരേഷ് താനിനി മറ്റ് പാര്‍ട്ടികളിലേക്കില്ലെന്ന നിലപാടിലായിരുന്നെങ്കിലും ആ തീരുമാനം തിരുത്തിയാണ് കോണ്‍ഗ്രസിലേക്ക് വന്നിരിക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News