മലമുകളിലെ നെല്‍കൃഷിയില്‍ നൂറുമേനി നേട്ടവുമായി ഹൈറേഞ്ചുമാര്‍

Update: 2018-05-19 16:46 GMT
മലമുകളിലെ നെല്‍കൃഷിയില്‍ നൂറുമേനി നേട്ടവുമായി ഹൈറേഞ്ചുമാര്‍
Advertising

ഹൈറേഞ്ചുകാര്‍ പൊതുവേ പുതിയ കൃഷി രീതികള്‍ പരീക്ഷിക്കുന്നതിലും വിജയിപ്പിക്കുന്നതിലും മിടുക്കരാണ്.

Full View

ഹൈറേഞ്ചുകാര്‍ പൊതുവേ പുതിയ കൃഷി രീതികള്‍ പരീക്ഷിക്കുന്നതിലും വിജയിപ്പിക്കുന്നതിലും മിടുക്കരാണ്. ഈ ഓണക്കാലത്ത് ഹൈറേഞ്ചിന് അത്ര പരിചിതമല്ലാത്ത നെല്‍കൃഷിക്കാണ് അവര്‍ തുടക്കം കുറിച്ചത്. യുവജനങ്ങളുടെയും കുട്ടികളുടേയും നേതൃത്വത്തിലാണ് മലമുകളില്‍ കൃഷി ആരംഭിച്ചതെന്ന പ്രത്യേകതയും ഇതിനുണ്ട്.

നെല്ല് കൃഷി ഹൈറേഞ്ചിന് അത്ര പരിചിതമല്ല. എന്നാല്‍ പണ്ടുകാലത്ത് ചില സ്ഥലങ്ങളില്‍ കൃഷി ഉണ്ടായിരുന്നുവെന്ന് പഴമക്കാര്‍ ഓര്‍മ്മിക്കുന്നു. ജലസേചനം ഏറെ വേണ്ട നെല്‍കൃഷിക്ക് കാലാവസ്ഥയും ഒരു പ്രധാന ഘടകമാണ്. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കോളജ്, സ്കൂള്‍ വിദ്യാര്‍ഥികളും സന്നദ്ധസംഘടനകളും മുന്നോട്ടു വന്നപ്പോള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പടെയുള്ളവര്‍ വന്‍ പിന്തുണ ആണ് ഇതിന് നല്‍കിയത്. ചെളിയില്‍ കുത്തിമറിഞ്ഞും ആര്‍പ്പു വിളിച്ചും കുട്ടികര്‍ഷകര്‍ പാടങ്ങളില്‍ ഞ്ഞാറു നട്ടു. കൃഷിയെ നല്ല മനസ്സോടെ സമീപിക്കാനും കൃഷി രീതികളില്‍ സന്തോഷം കണ്ടെത്താനും കുട്ടികള്‍ തയ്യാറായതോടെ ഹൈറേഞ്ചിന്റെ പലഭാഗത്തും ഞ്ഞാറു നടാന്‍ അനവധി സംഘങ്ങള്‍ തയ്യാറായി.‌ ഇതോടെ ഏലത്തിനും, കുരുമുളകിനും, തേയിലയ്ക്കുമൊപ്പം നെല്ലും ഹൈറേഞ്ചിന്റെ മണ്ണിനെ സമ്പന്നമാക്കുമെന്ന് പ്രതീക്ഷിക്കാം.

Tags:    

Similar News