തെരുവുനാടകവുമായി കുടുംബശ്രീ

Update: 2018-05-23 20:45 GMT
തെരുവുനാടകവുമായി കുടുംബശ്രീ
Advertising

കുടുംബശ്രീ വഴി ലഭ്യമാകുന്ന പദ്ധതികളെക്കുറിച്ചാണ് ആദ്യ നാടകം.

സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് തെരുവുനാടകവുമായി കുടുംബശ്രീ. തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകിയാണ് വിവിധ വിഷയങ്ങളിൽ തെരുവു നാടകങ്ങൾ അവതരിപ്പിക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിന്റെ വിജയ മാതൃകയായ കുടുംബശ്രീ, സമൂഹത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പ്രതിരോധത്തിന്റെ പുതിയ പാഠങ്ങളുമായി പെൺകൂട്ടായ്മ രംഗത്തിറങ്ങുന്നത്.

കുടുംബശ്രീ വഴി ലഭ്യമാകുന്ന പദ്ധതികളെക്കുറിച്ചാണ് ആദ്യ നാടകം. ദിവസങ്ങളോളം നീണ്ടു നിന്ന ക്യാമ്പിനൊടുവിലാണ് നാടകം അരങ്ങിലെത്തിയത്. പുതിയ നാടകങ്ങൾ വരുന്ന ആഴ്ച മുതൽ തെരുവിൽ അവതരിപ്പിക്കാനാണ് കൂട്ടായ്മയുടെ ലക്ഷ്യം.

നാടക പ്രവർത്തകനായ തൈക്കാട് രവിയാണ് സംവിധായകൻ.

Full View

Similar News