സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

ഓവർലോഡ് കാരണം 700ൽ കൂടുതൽ ട്രാൻസ്ഫോമറുകൾ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്.

Update: 2024-04-30 05:25 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് വൈദ്യുതിമന്ത്രി മറുപടി നൽകിയിട്ടില്ല. പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കെ.എസ്.ഇ.ബി ഉന്നതതല യോഗം ചേരും. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ആളുകൾ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവർലോഡ് വരുന്നതിനാൽ ട്രാൻസ്‌ഫോമറുകൾ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ൽ കൂടുതൽ ട്രാൻസ്‌ഫോമറുകൾ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവർലോഡ് വരുന്ന സാഹചര്യത്തിൽ ട്രാൻസ്‌ഫോമറുകൾ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News