വെള്ളക്കെട്ടിന്റെ ദുരിതം പേറുന്നത് 35കുടുംബങ്ങള്‍; രോഗഭീതിയില്‍ പാമ്പിനി കോളനിവാസികള്‍

Update: 2018-06-01 20:38 GMT
Editor : Muhsina
വെള്ളക്കെട്ടിന്റെ ദുരിതം പേറുന്നത് 35കുടുംബങ്ങള്‍; രോഗഭീതിയില്‍ പാമ്പിനി കോളനിവാസികള്‍
Advertising

വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ മുങ്ങിക്കുളിച്ചതിന്റെ ഫലമാണ് അക്ഷയ്‍യിന്റെയും സഹോദരിയുടെയും ദേഹത്ത് കാണുന്നത്. ആദ്യം അസഹ്യമായ ചൊറിച്ചില്‍ പിന്നീടത് വീര്‍ത്ത് പൊങ്ങി വ്രണമാകും. മരുന്ന് പുരട്ടുമ്പോള്‍ ശമനമുണ്ടാകും. അടുത്ത ദിവസം സ്ഥിതി പഴയതാകും..

പത്തനംതിട്ട - ചിറ്റാര്‍ - പാമ്പിനി കോളനി നിവാസികള്‍ ത്വക്ക് രോഗങ്ങളുടെ പിടിയില്‍. ജലാശയത്തിലെ വെള്ളം ഉപയോഗിക്കുന്നവരുടെ ശരീരം ചൊറിഞ്ഞ് തടിച്ച് വ്രണങ്ങള്‍ രൂപപ്പെടുകയാണ്. സ്വകാര്യ അണക്കെട്ട് കാരണം വേനല്‍കാലത്ത് പോലും വെള്ളപ്പൊക്ക ഭീതിയില്‍ കഴിയുന്ന കോളനി നിവാസികളെക്കുറിച്ച് മീഡിയവണ്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.

Full View

വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ മുങ്ങിക്കുളിച്ചതിന്റെ ഫലമാണ് അക്ഷയ്‍യിന്റെയും സഹോദരിയുടെയും ദേഹത്ത് കാണുന്നത്. ആദ്യം അസഹ്യമായ ചൊറിച്ചില്‍ പിന്നീടത് വീര്‍ത്ത് പൊങ്ങി വ്രണമാകും. മരുന്ന് പുരട്ടുമ്പോള്‍ ശമനമുണ്ടാകും. അടുത്ത ദിവസം സ്ഥിതി പഴയതാകും.

അയ്യപ്പ ഹൈഡ്രോ പവര്‍ പ്രോജക്ട്സ് എന്ന സ്വകാര്യ വൈദ്യുതി കമ്പനി ഉത്പാദനത്തിനായി ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന്റെ ഫലമായാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. നൂറ് കണക്കിന് വൃക്ഷങ്ങള്‍ അഴുകി ഉണങ്ങി. മലിനമായ കുടിവെള്ള ശ്രോതസ്സുകള്‍ ഉപയോഗശൂന്യമായി. ആരോഗ്യ പ്രശ്നങ്ങള്‍ പതിവായിട്ടും ബന്ധപ്പെട്ടവര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്നും പരാതിയുണ്ട്.

35 കുടുംബങ്ങളിലെ നൂറോളം പേരാണ് കടുത്ത വേനലിലും വെള്ളക്കെട്ടിന്റെ ദുരിതം പേറുന്നത്. ഇവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News