തിയറ്റര്‍ പീഡനം; ചങ്ങരംകുളം എസ്ഐയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Update: 2018-06-06 04:28 GMT
തിയറ്റര്‍ പീഡനം; ചങ്ങരംകുളം എസ്ഐയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
Advertising

പീഡന ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതി അവഗണിച്ചെന്നാണ് ബേബിക്കെതിരായ പരാതി

എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസില്‍ നടപടി വൈകിപ്പിച്ചതിന് ചങ്ങരംകുളം എസ് ഐ കെജി ബേബിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.പീഡന ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതി അവഗണിച്ചെന്നാണ് ബേബിക്കെതിരായ പരാതി. കേസില്‍ തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചങ്ങരംകുളം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

Full View

എടപ്പാളിലെ തിയറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ ഏപ്രില്‍ 25 ന് എസ്.ഐ. കെ ജി ബേബിക്ക് ചൈല്‍ഡ് ലൈന്‍ പരാതി നല്‍കിയിട്ടുണ്ട്. എസ് ഐ പക്ഷേ അനങ്ങിയില്ല. പീഡന ദൃശ്യങ്ങള്‍ ചാനലുകളില്‍ വന്ന ശേഷമാണ് കേസെടുക്കാന്‍ തയ്യാറായത്. പ്രതിഷേധമുയര്‍ന്നതോടെ ബേബിയെ സസ്പെന്‍ഡ് ചെയ്തു. പോക്സോയിലെ 19(1),21,21(1), ഐപിസി 166 വകുപ്പുകള്‍ പ്രകാരം എസ് ഐ ബേബിക്കെതിരെ കേസെടുക്കുകയും ചെയ്തു. എസ് ഐയുടെ അറസ്റ്റ് പരമാവധി വൈകിപ്പിച്ച ആഭ്യന്തരവകുപ്പ് വിഷയം വീണ്ടും വിവാദമായ പശ്ചാത്തലത്തിലാണ് നടപടിയിലേക്ക് നീങ്ങിയത്.

കെ ജി ബേബിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി സാങ്കേതികം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി, പെണ്‍കുട്ടിയുടെ മാതാവ് എന്നിവരാണ് തിയറ്റര്‍ പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്നത്.

Tags:    

Similar News