കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പൊലീസ് സ്റ്റേഷനു മുന്നിൽ നിരാഹാരം; ഉസ്മാന്റെ ഭാര്യ

Update: 2018-06-17 10:36 GMT
Editor : Ubaid
കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പൊലീസ് സ്റ്റേഷനു മുന്നിൽ നിരാഹാരം; ഉസ്മാന്റെ ഭാര്യ
Advertising

ഗൾഫിലെ ജോലി നഷ്ടപ്പെട്ട ഉസ്മാന്‍ ഇവിടെ നിന്നും ടിക്കറ്റ് അയച്ചുകൊടുത്തിട്ടാണ് തിരികെ നാട്ടിൽ എത്തിയത്

കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പൊലീസ് സ്റ്റേഷനു മുന്നിൽ നിരാഹാരമിരിക്കുമെന്ന് എടത്തലയില്‍ പൊലീസ് മര്‍ദനമേറ്റ ഉസ്മാന്റെ ഭാര്യ ഫെബീന. ഉസ്മാൻ നിരപരാധിയാണെന്നും നീതി ലഭിക്കണമെന്നും ഫെബീന മീഡിയവണ്ണിനോട് പറഞ്ഞു. അതേ സമയം ഉസ്മാനെ ആലുവ ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതി റിമാന്റ് ചെയ്തു.

Full View

ഉസ്മാൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്നുമാണ് ഫെബീന നിലപാട് വ്യക്തമാക്കിയത്. ഗൾഫിലെ ജോലി നഷ്ടപ്പെട്ട ഉസ്മാന്‍ ഇവിടെ നിന്നും ടിക്കറ്റ് അയച്ചുകൊടുത്തിട്ടാണ് തിരികെ നാട്ടിൽ എത്തിയത്. വീണ്ടും പോകാനുള്ള സാഹചര്യങ്ങൾ ഉണ്ടായപ്പോഴാണ് ഈ സംഭവങ്ങൾ ഉണ്ടാകുന്നതെന്നും ഫെബീന പറഞ്ഞു. അതേ സമയം ഈ മാസം 22 വരെ ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉസ്മാനെ റിമാൻഡ് ചെയ്തിരുന്നു. ഉസ്മാൻ പൊലീസുകാരെ ആക്രമിച്ചു എന്നും ജാമ്യം നൽകരുതെന്നും ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി. ആശുപത്രി വിട്ടാലുടൻ ഉസ്മാനെ ജയിലേക്ക് മാറ്റും. അതേ സമയം ഉസ്മാനെ മർദ്ദിച്ചതിന്റെ പേരിൽ സ്ഥലം മാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News