നടുക്കം വിട്ടുമാറാതെ, നഷ്ടപ്പെട്ടത് ആരെയൊക്കെ എന്നറിയാതെ കരിഞ്ചോലക്കാര്‍

Update: 2018-06-18 06:36 GMT
നടുക്കം വിട്ടുമാറാതെ, നഷ്ടപ്പെട്ടത് ആരെയൊക്കെ എന്നറിയാതെ കരിഞ്ചോലക്കാര്‍
Advertising

താഴ്‍വാരത്ത് താമസിച്ച കുടുംബങ്ങള്‍ക്ക് മേലാണ് മലയിളകി വീണത്.

ഭയാനകമായ ശബ്ദം കേട്ട് കട്ടിപ്പാറ കരിഞ്ചോലയിലേക്ക് ഓടിയെത്തിവര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു. നാലുവീടുകള്‍ മണ്ണിനടിയിലായി. പുലര്‍ച്ചെയുണ്ടായ അപകടം രക്ഷാപ്രവര്‍ത്തനത്തിനും പ്രയാസം സൃഷ്ടിച്ചു.

കുത്തിയൊഴുകുന്ന മലവെള്ളം. പ്രദേശത്തെയാകെ തുടച്ചെടുത്ത ഉരുള്‍പൊട്ടല്‍. മണ്ണിനടിയിലായ വീടുകള്‍. അപകട സൂചനകളറിഞ്ഞ് ഓടിയെത്തിയ രക്ഷാ പ്രവര്‍ത്തകരെ സ്തബ്ധരാക്കിയ കാഴ്ചകളായിരുന്നു കരിഞ്ചാലില്‍. താഴ്‍വാരത്ത് താമസിച്ച കുടുംബങ്ങള്‍ക്ക് മേലാണ് മലയിളകി വീണത്. മണ്ണിനടിയില്‍പെട്ടവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഏറെ പാടുപെട്ടു.

മരിച്ചവരില്‍ 3 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാതിരുന്നത് ആ പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ പിന്നീടെത്തിയത് മരണ വാര്‍ത്ത.

മരിച്ച കുട്ടികളുടെ പിതാവ് കരിച്ചോല സലീം, മാതാവ് ഷെറീന, സഹോദരന്‍ മുഹമ്മദ് ഷഹബാസ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്.

Similar News