ഗുണ്ടയുടെ വീട്ടിൽ നിന്ന് നാല് തോക്കുകൾ പിടിച്ചെടുത്തു

കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചെടുത്തത്

Update: 2024-05-06 11:34 GMT

എറണാകുളം: മാഞ്ഞാലിയിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തു. കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടിൽ നിന്നാണ് നാല് തോക്കുകൾ പിടിച്ചെടുത്തത്. 9 ലക്ഷം രൂപയും ഇരുപതോളം വെടിയുണ്ടകളും ഇതിനൊപ്പം പിടിച്ചെടുത്തു. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എറണാകുളം റേഞ്ച് ഡി.ഐ.ജിക്ക് ലഭിച്ച പ്രത്യേക രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. റൂറൽ എസ്.പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിയാസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് റിയാസ്. വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

Advertising
Advertising

എവിടെ നിന്ന് തോക്കുകൾ ലഭിച്ചു, ഇവക്ക് ലൈസൻസ് ഉണ്ടോ, ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണോ തോക്കുകൾ കൈവശം വെച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.


Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News