ധാതു ഇടനാഴി; കേരള തീരം ഖനനത്തിന് അനുയോജ്യമല്ലെന്ന് പരിസ്ഥിതി പ്രവർത്തകർ

ആമകളെ സംരക്ഷിക്കാൻ തീരം വേണം, എന്നാൽ തീരം ശോഷിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്

Update: 2026-02-02 02:42 GMT

ആലപ്പുഴ: കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചത് പോലെ ധാതു ഇടനാഴി വരുമ്പോൾ അത് കേരള തീരത്തിന് വലിയ തിരിച്ചടിയാകും. ആമകളെ സംരക്ഷിക്കാൻ തീരം വേണം, എന്നാൽ തീരം ശോഷിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

ഖനനം, സംസ്‌കരണം, നിർമാണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള ധാതു സമ്പന്നമായ സംസ്ഥാനങ്ങൾക്കായി പ്രത്യേക ഇടനാഴികൾ സ്ഥാപിക്കുമെന്നും അപൂർവ ധാതു ഖനനം വർധിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ കേരള തീരം ഖനനത്തിന് അനുയോജ്യം അല്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ധാതു ഇടനാഴി വന്നു കഴിഞ്ഞാൽ തീര ശോഷണം ഉണ്ടാകുമെന്ന് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി വൈസ് ചെയർമാൻ ബി. ഭദ്രൻ പറഞ്ഞു.

Advertising
Advertising

ഖനനം നടത്തുമ്പോൾ അവശിഷ്ടങ്ങൾ കടലിലാണ് ഇടുക ഇത് ക്യാൻസറിനും, തൊക്ക് രോഗത്തിനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കടലാമയെ സംരക്ഷിക്കണമെങ്കിൽ തീരം വേണം, കഴിഞ്ഞ വർഷം ഒരു കടലാമ മാത്രമാണ് വന്നത്. ഖനനം നടക്കുന്നതിലൂടെ തീരം ഇല്ലാതാകുംഎന്നും ഭദ്രൻ പറഞ്ഞു.

സംസ്ഥാന ബജറ്റിൽ, വിഴിഞ്ഞം- ചവറ- കൊച്ചി അപൂർവ ധാതു ഇടനാഴിക്കായി 42,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചിരുന്നു. സ്വകാര്യ മേഖലയ്ക്ക് വേണ്ടിയാണ് കേരള സർക്കാർ പദ്ധതി കൊണ്ടുവരുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച ഇടനാഴിക്ക് മുന്നോടിയായി സംസ്ഥാന സർക്കാർ പരവതാനി വിരിച്ചിരിക്കുകയാണെന്നും ബി. ഭദ്രൻ പറഞ്ഞു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News