'അത് അഹമ്മദ് ദേവർകോവിലിനോട് തന്നെ ചോദിക്കണം'; ഫാത്തിമ തഹ്‌ലിയ ജമാഅത്ത് നോമിനിയാണെന്ന ചോദ്യത്തിന് ടി.പി രാമകൃഷ്ണന്റെ മറുപടി

ഫാത്തിമ തഹ്‌ലിയ ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണ് എന്നായിരുന്നു അഹമ്മദ് ദേവർകോവിലിന്റെ പ്രതികരണം

Update: 2026-03-22 08:18 GMT

കോഴിക്കോട്: ഫാത്തിമ തഹ്‌‍ലിയയെ കുറിച്ച് അഹമ്മദ് ദേവർകോവിൽ പറഞ്ഞതിനെ പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ടി.പി രാമകൃഷ്ണന്‍.

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌‍ലിയ ജമാഅത്തെ ഇസ്‍‌‍ലാമി നോമിനിയാണെന്ന അഹമ്മദ് ദേവർകോവിലിന്റെ പ്രസ്താവനയിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയും കൺവീനറുമായ ടി.പി രാമകൃഷ്ണന്റെ പ്രതികരണം. 

അത് അഹമ്മദ് ദേവര്‍കോവിലിനോട് തന്നെ ചോദിച്ച് വ്യക്തത വരുത്തുന്നതാണ് നല്ലതെന്നായിരുന്നു ടി.പി രാമകൃഷ്ണന്റെ പ്രതികരണം. അതേസമയം താൻ ജമാഅത്തെ ഇസ്‌ലാമി നോമിനിയാണ് എന്ന ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്ന് അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ചുകൊണ്ട് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. 

ഫാത്തിമ തഹ്‌ലിയ വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നോമിനിയാണ് എന്നായിരുന്നു അഹമ്മദ് ദേവർകോവിലിന്റെ പ്രതികരണം. പേരാമ്പ്ര ജമാഅത്തെ ഇസ്‌ലാമിക്ക് സ്വാധീനമുള്ള മണ്ഡലമാണെന്നും അതിനാലാണ് അവിടെ ഫാത്തിമയെ മത്സരിപ്പിക്കുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജയിച്ച ആളെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News