'അന്ന് താമരമൊട്ട്, ഇന്ന് കടലാമ വികസനം, കേരളത്തിലെ ബജറ്റ് ഉരുളക്കിഴങ്ങില്ലാത്ത മസാല ദോശ'; കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിമർശിച്ച് സന്ദീപ് വാര്യർ

അതിവേഗ റെയിൽ പാതയിലൂടെ വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് കുതിക്കാനഗ്രഹിക്കുന്ന കേരള പൊതു സമൂഹത്തെ കളിയാക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണ് കേന്ദ്രം നടത്തിയതെന്നും സന്ദീപ് വാര്യർ പറഞ്ഞു

Update: 2026-02-01 15:52 GMT

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. അതിവേഗ റെയിൽപാത ആഗ്രഹിച്ച കേരളത്തിന് ആമ വളർത്തൽ കേന്ദ്രമാണ് അനുവദിച്ചത് കേരളത്തിന്റെ ബജറ്റ് ഉരുളക്കിഴങ്ങില്ലാത്ത മസാല ദോശ പോലെയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് എസ്ടിയു സംസ്ഥാന സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിവേഗ റെയിൽ പാതയിലൂടെ വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് കുതിക്കാനഗ്രഹിക്കുന്ന കേരള പൊതു സമൂഹത്തെ കളിയാക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണ് കേന്ദ്രം നടത്തിയതെന്നും സന്ദീപ് വാര്യർ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷകാലം കൊണ്ട് കേരളത്തെ ഇതുപൊലെ മുച്ചൂടും മുടിച്ചൊരു സർക്കാർ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. എടുത്തുകൊടുക്കാൻ ഖജനാവില് വല്ലതും വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. 

Advertising
Advertising

കഴിഞ്ഞ വർഷം താമരമൊട്ട് വികസനമായിരുന്നെങ്കിൽ ഇത്തവണ കടലാമ വികസനമാണ്. കേന്ദ്ര സർക്കാർ ഇതുപോലെ കേരളത്തെ കളിയാക്കി കൊണ്ടിരിക്കുമ്പോൾ ഇവിടെ കേരളത്തിൻ്റെ ബജറ്റെന്തായിരുന്നു. കേരളത്തിന് പുതിയ ദിശബോധം നൽകുന്ന ഒരു പ്രഖ്യാപനവും ബജറ്റുകളിൽ ഉണ്ടായില്ലെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News