രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യത; തീരുമാനം ഇന്ന്

നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Update: 2026-02-02 01:15 GMT

തിരുവനന്തപുരം: ബജറ്റിനുശേഷം ലോക കേരളസഭയ്ക്കായി മൂന്ന് ദിവസത്തേക്ക് പിരിഞ്ഞ 15 ആം നിയമസഭയുടെ 16 ആം സമ്മേളനം ഇന്ന് പുനരാരംഭിക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ച ഇന്ന് ആരംഭിക്കും.

ശബരിമല സ്വർണ കൊള്ളയിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎൽഎമാർ നടത്തുന്ന സത്യാഗ്രഹ സമരവും പുനരാരംഭിക്കും. വിവിധ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം ഇന്നും സഭ പ്രക്ഷുബ്ധമാകും.

ലൈംഗിക പീഡന പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട പാലക്കാട്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് ലഭിച്ച പരാതി എത്തിക്സ് കമ്മിറ്റി ഇന്ന് പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ടി.കെ മുരളി എംഎൽഎയാണ് സ്പീക്കർക്ക് പരാതി നൽകിയത്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News