'മണ്ഡലം ഉപേക്ഷിച്ച് പോയ ആളാണ് കെ. മുരളീധരൻ, എൽഡിഎഫ് വേണ്ടിവന്നു വികസനം കൊണ്ടുവരാൻ': വി.കെ പ്രശാന്ത്

വട്ടിയൂർക്കാവിൽ വിജയ പ്രതീക്ഷയെന്നും ഇടതുപക്ഷ മുന്നണി സ്ഥാനാർഥി വി.കെ പ്രശാന്ത്

Update: 2026-03-21 07:01 GMT

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വിജയപ്രതീക്ഷയെന്ന് ഇടതുപക്ഷ സ്ഥാനാർഥി വി.കെ പ്രശാന്ത്. യുഡിഎഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ ആശങ്കയില്ല. എട്ടുവർഷം എംഎൽഎയായ ശേഷം ഒരു സുപ്രധാനത്തിൽ മണ്ഡലംവിട്ട് പോയ ആളാണ് മുരളീധരൻ. ജനം അത് ചർച്ചചെയ്യുന്നുണ്ട്. ഇടതുപക്ഷം വിജയിച്ചശേഷമാണ് മണ്ഡലത്തിൽ വികസനം വന്നത്. എതിരാളികൾക്ക് പോലും ഇപ്പോൾ നല്ല റോഡിലൂടെ പോയി വോട്ട് പിടിക്കാമെന്നും പ്രശാന്ത്.

ബിജെപി വിജയിക്കുമെന്ന് തങ്ങൾ കണക്കുകൂട്ടുന്നില്ല. ബിജെപി സ്ഥാനാർഥി കൗൺസിലറായ ശേഷമുള്ള പ്രവർത്തനങ്ങൾ ജനം കാണുകയാണ്. അവർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News