'കെ. സുധാകരന്റെ രാഷ്ട്രീയ ധാർമികത ജി. സുധാകരനില്ല, പാർട്ടിയുടെ ചങ്കിൽ കുത്തി': വിമർശനവുമായി സജി ചെറിയാൻ

ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയാൻ പറഞ്ഞു

Update: 2026-03-21 04:30 GMT

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്രൻ ജി. സുധാകരനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ രാഷ്ട്രീയ ധാർമികത ജി. സുധാകരനില്ലെന്ന് സജി ചെറിയാൻ.

ജി. സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി. കെ. സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ അദ്ദേഹം പാർട്ടിയെ ചതിച്ചില്ല. എന്നാൽ, ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയാൻ പറഞ്ഞു.

ചങ്കിൽ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർഥി പി. പ്രസാദിൻ്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സജി ചെറിയാന്‍ പറഞ്ഞു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News