എറണാകുളത്ത് വീടിനുളളിൽ അഞ്ചുപേർ മരിച്ച നിലയിൽ

രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്

Update: 2026-03-21 06:22 GMT

കൊച്ചി: എറണാകുളം വടുതലയിൽ വീടിനുളളിൽ അഞ്ചുപേർ മരിച്ച നിലയിൽ. ഗീതാ കുമാരി, അശ്വതി എസ്. നായർ എന്നിവരും അശ്വതിയുടെ മൂന്ന് മക്കളുമാണ് മരിച്ചത്.

തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളാണ്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്.  മരണകാരണം വ്യക്തമല്ല. മുറിയിൽ കുറിപ്പ് കണ്ടെത്തി. ആത്മഹത്യയ്ക്ക് പിന്നിൽ ഭർത്താവിന്റെ കുടുംബം എന്ന് ആരോപണം. ഭർത്താവിന്റെ കുടുംബത്തിന്റെ കുറ്റപ്പെടുത്തലാണ് ആത്മഹത്യക്ക് കാരണമെന്നും കുറിപ്പിൽ. ഇവരുടെ ഭർത്താവ് നേരത്തേ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. 

ഇവർ ചികിത്സയ്ക്കായി എത്തിയതാണ്. വാടകയ്ക്കായിരുന്നു താമസം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News