തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടിത്തം; രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ

നെയ്യാറ്റിൻകര സ്വദേശി സനീഷ് ആണ് മരിച്ചത്

Update: 2026-03-21 03:40 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തതിന് പിന്നാലെ വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗി മരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ. നെയ്യാറ്റിൻകര സ്വദേശി സനീഷ് ആണ് മരിച്ചത്.

ജീവൻരക്ഷ ഉപകരണങ്ങൾ മാറ്റിയതിനാലാണ് മരണമെന്നാണ് പരാതി. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന സനീഷ് പതിനെട്ടാം തീയതി രാവിലെയാണ് മരിച്ചത്.

അതേസമയം, ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധു ആരോപിക്കുന്നു. എന്നാല്‍, മെഡിക്കൽ കോളജ് അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു.

മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News