നോട്ടീസ് കൊടുക്കാൻ എത്തിയ പൊലീസുകാരനെ പ്രതിയും മകനും ആക്രമിച്ചു

അന്തിക്കാട് സ്റ്റേഷനിലെ സിപിഒ അരുൺ രാജിനാണ് മർദനമേറ്റത്

Update: 2026-03-20 16:30 GMT

തൃശൂ‍ർ: നോട്ടീസ് കൊടുക്കാൻ എത്തിയ പൊലീസുകാരനെ പ്രതിയും മകനും ആക്രമിച്ചു. തൃശ്ശൂർ അന്തിക്കാട് സ്റ്റേഷനിലെ സിപിഒ അരുൺ രാജിനാണ് മർദനമേറ്റത്. അന്തിക്കാട് സ്വദേശി മണികണ്ഠൻ മകൻ അക്ഷയ് എന്നിവരാണ് ആക്രമണം നടത്തിയത്. പണം വാങ്ങി പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപിച്ചായിരുന്നു മർദനം. മർദനമേറ്റ അരുണിനെ വലപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News