തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കം; നടന്‍ സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

സിഎംപി നേതാവ് സി.പി ജോണ്‍ ആണ് തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

Update: 2026-03-20 11:57 GMT

തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നടന്‍ സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് കണ്‍വീനര്‍ നടത്തേണ്ടതുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാത്ത നാല് മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. മുന്‍ മന്ത്രി ആന്റണി രാജുവിന് അയോഗ്യത വന്നതോടെയാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിസന്ധിയുണ്ടായത്. സിഎംപി നേതാവ് സി.പി ജോണ്‍ ആണ് തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി.

ഇടതുപക്ഷത്തോടൊപ്പം സഹകരിക്കുന്ന നടനാണ് സുധീര്‍ കരമന. അധ്യാപകനായിരുന്ന അദ്ദേഹം വിആര്‍എസ് എടുത്ത് ഇപ്പോള്‍ അഭിനയരംഗത്ത് മാത്രമായി തുടരുകയാണ്. ഇടതുപക്ഷത്തിന്റെയും സര്‍ക്കാറിന്റെയും സാംസ്‌കാരിക പരിപാടികളില്‍ ഉള്‍പ്പെടെ സജീവമാണ്.

സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ പ്രചാരണത്തിന് ആവശ്യമായ സമയം ലഭിക്കൂ. അതിനാല്‍, സ്ഥാനാര്‍ഥികളാകാത്ത മറ്റ് മണ്ഡലങ്ങളിലും ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News