പണ്ടത്തെ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് പൊട്ടിത്തറി ? ; കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ എ.കെ ആന്റണി

'പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർ എന്തും പറയും', യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ് നുസൂറിൻ്റെ ആരോപണത്തിൽ ചാണ്ടി ഉമ്മൻ

Update: 2026-03-20 12:39 GMT

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം ദിവസം തന്നെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞുവെന്ന് മുതിർന്ന നേതാവ് എ.കെ ആന്റണി. ' തെരഞ്ഞെടുപ്പ് വൈകും, വിഷു കഴിഞ്ഞേ ഉണ്ടാവുള്ളു എന്നാണ് കരുതിയത്. പണ്ടത്തെ വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് പൊട്ടിത്തറി ? , 2001 ൽ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർഥികളെയാണ് പ്രചാരണത്തിന് ഇടയിൽ മാറ്റിയത്. എന്നിട്ടും യുഡിഎഫ് 99 സീറ്റാണ് അന്ന് നേടിയ'തെന്നും എ.കെ ആന്റണി പറഞ്ഞു. പുതുപ്പള്ളി സ്ഥാനാർഥി ചാണ്ടി ഉമ്മൻ കാണാൻ എത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എ.കെ ആന്റണി.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ് നുസൂറിൻ്റെ ആരോപണങ്ങൾക്കെതിരെ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർ എന്തും പറയും. നുസൂർ പറയുന്നത് ശരിയല്ല. നുസൂറിന് പാർട്ടി പല അവസരം കൊടുത്തു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാക്കി, മത്സരിക്കാൻ അവസരം കൊടുത്തു. അദ്ദേഹം പാർട്ടിക്കൊപ്പം നിൽക്കേണ്ട വ്യക്തിയാണ്. നുസൂർ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News